പയ്യോളി ∙ നഗരസഭയിലെ കോട്ടക്കൽ റോഡ് അടച്ചതിൽ നാട്ടുകാരുടെ പ്രതിഷേധം. കണ്ടെയ്ൻമെന്റ് സോണിൽ പെടാത്ത ഒന്നാം ഡിവിഷനിലെ നിവാസികൾക്കു പുറത്തേക്കു പോകാൻ കഴിയാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഈ ഡിവിഷനിലെ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പുറത്തേക്കു പോകാൻ ശ്രമിച്ചത് റോഡിൽ കാവൽ നിൽക്കുന്ന ആർആർടിമാർ തടഞ്ഞതാണു പ്രശ്നമായത്. ബഹളമായതോടെ നഗരസഭാധ്യക്ഷ വി. ടി. ഉഷ, കൗൺസിലർമാരായ ഉഷ വളപ്പിൽ, പി. അസൈനാർ, സി. പി. ഷാനവാസ്, എസ് ഐ പി. പി. സുനിൽ എന്നിവർ എത്തി നാട്ടുകാരുമായി സംസാരിച്ചു. ഒടുവിൽ കോട്ടക്കലിൽ നിന്ന് പയ്യോളിയിലേക്കുള്ള തീരദേശ റോഡ് തുറന്നു പ്രശ്നത്തിനു താൽക്കാലിക പരിഹാരം കണ്ടെത്തി. കോട്ടക്കൽ റോഡ് തുറക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ പാർട്ടി നേതാക്കളായ ഷൗക്കത്ത് കോട്ടക്കൽ, സി.പി.സദക്കത്തുല്ല, സി.പി. രവീന്ദ്രൻ എന്നിവർ നഗരസഭയ്ക്കും പൊലീസിനും നിവേദനം നൽകി.
പയ്യോളി നഗരസഭയിലെ കോട്ടക്കൽ റോഡ് അടച്ചു; പ്രതിഷേധവുമായി നാട്ടുകാർ

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.