ADVERTISEMENT

ബേപ്പൂർ ∙  ബഷീർ കഥാപാത്രങ്ങളുടെ ചിത്രഭിത്തി ഒരുക്കി കലാകാരന്മാർ. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാഘോഷ പരിപാടിയിലെ ആർട് ആൻഡ് ക്രാഫ്റ്റ് ഉത്സവത്തിന്റെ ഭാഗമായി ജങ്കാർ ജെട്ടിക്കു സമീപത്തെ ഭിത്തിയിലാണു ബഷീർ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്നത്.

ഓൾ ഇന്ത്യ മലയാളി അസോസിയേഷനും ബേപ്പൂർ ഹെറിറ്റേജ് ഫോറവും ചേർന്നാണു വേറിട്ട മാതൃകയിൽ വിശ്വസാഹിത്യകാരന് ആദരമർപ്പിക്കുന്നത്. തുറമുഖ ഓഫിസിന്റെ 150 അടി നീളമുള്ള മതിലിൽ ബഷീറിന്റെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തു തുടങ്ങി.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ചിത്രകാരന്മാരും ചിത്രകലാ വിദ്യാർഥികളുമാണു ചിത്രങ്ങൾ വരയ്ക്കുന്നത്. ഒരാഴ്ചയ്ക്കകം വര പൂർത്തിയാക്കും. പുലിമുട്ട് ബീച്ചിലേക്കുള്ള വഴിയിൽ വർണവിസ്മയം തീർക്കുന്ന  ചിത്രങ്ങൾ കാണാനും ഫോട്ടോയെടുക്കാനും ഒട്ടേറെ പേർ എത്തുന്നുണ്ട്. പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ.അശ്വനിപ്രതാപ് ഭിത്തിയിൽ വർണം ചാർത്തി ഉദ്ഘാടനം നിർവഹിച്ചു.

മനോജ് പൂളക്കൽ, വികാസ് കോവൂർ, രാജു വിളംബരം, സായി ശങ്കർ, മനോജ് കഷായപ്പടി, ജിഷ്ണു സമ്പത്ത്, ദേവസ്സി ദേവഗിരി, ജിഷോ അയനിക്കോട്, കെ.ആർ.ബാബു, റിയാസ് മുക്കം, ഷൈജു ബേപ്പൂർ, ഷാഫി ബേപ്പൂർ തുടങ്ങിയവർ ചിത്രരചനയിൽ പങ്കാളികളായി. എസ്കെ പാർക്ക് ആർട്ടിസ്റ്റ് ഫോറം, വരമുഖി, യൂണിവേഴ്സൽ ആർട്സ് എന്നിവിടങ്ങളിലെ കലാകാരന്മാർ ഇന്നു പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com