ADVERTISEMENT

താമരശ്ശേരി∙ പുതുപ്പാടി കാക്കവയലിൽ രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. കാക്കവയൽ ഫാക്ടറി പടിക്കു സമീപം വാടക വീട്ടിൽ താമസിക്കുന്ന  രാജസ്ഥാൻ സ്വദേശികളായ ഓംപ്രകാശ്– രജ്‌ന ദമ്പതികളുടെ മകൻ മനീഷ് ആണ് മരിച്ചത്.

ഇന്നലെ  രാവിലെ 9 മണിയോടെ മനീഷിനെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണു വീടിനു പിന്നിലെ കിണറ്റിൽ കണ്ടെത്തിയത്.  കിണറിനോടു ചേർന്ന് ഇറക്കിയിട്ടിരുന്ന മണലിനു മുകളിലൂടെ കയറിയ കുട്ടി  ആൾമറയിൽ നിന്നു താഴേക്കു വീണതെന്നാണു കരുതുന്നത്. ദമ്പതികൾക്ക് 6 മാസം പ്രായമായ കുഞ്ഞും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com