ADVERTISEMENT

ഫറോക്ക് ∙ ബേപ്പൂർ മണ്ഡലത്തിൽ 3 മുന്നണി സ്ഥാനാർഥികളുടെയും പ്രചാരണ പ്രവർത്തനങ്ങൾക്കു വീറും വാശിയുമേറി. മീനച്ചൂട് വകവയ്ക്കാതെ സ്ഥാനാർഥികളുടെ സ്വീകരണ പര്യടനങ്ങൾ വിവിധ മേഖലകളിൽ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പിന് 6 ദിവസം മാത്രം ശേഷിച്ചിരിക്കെ സ്ക്വാഡ് പ്രവർത്തനവും കുടുംബ യോഗങ്ങളും സജീവമായി. 

പി.എം.നിയാസ്

∙ യുഡിഎഫ് സ്ഥാനാർഥി പി.എം.നിയാസ് ചെറുവണ്ണൂർ–നല്ലളം മേഖലയിലായിരുന്നു രാവിലെ പര്യടനം. നല്ലളം കിഴുവനപ്പാടത്തു നിന്നായിരുന്നു തുടക്കം. തോട്ടാംകുനി, മോഡേൺ, അയ്യപ്പൻകണ്ടി, കുറുവണ്ണി വയൽ, ചൂലംപാടം, തെക്കെകുറ്റി, കരുവാംവയൽ, കരുണ, ഫറോക്ക് ടൗൺ എന്നിവിടങ്ങളിൽ വീടുകളിലും കടകളിലും കയറി വോട്ടഭ്യർഥിച്ചു.

വൈകിട്ട് ഫറോക്ക് ടൗണിൽ നിന്നാരംഭിച്ച പ്രചാരണ പര്യടനം മൂന്നിലാംപാടം, പുറ്റെക്കാട്, ചന്തക്കടവ്, തുമ്പപ്പാടം, ചന്ത, ചുങ്കം, മങ്കുഴിപ്പൊറ്റ, കള്ളിത്തൊടി, ഓലേരിപറമ്പ്, കല്ലുവളപ്പ്, പെരുമുഖം എണ്ണക്കാട്ട് പള്ളി, കള്ളിക്കൂടം, വാഴപ്പുറ്റത്തറ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം രാത്രി ചുങ്കം എട്ടേനാലിൽ സമാപിച്ചു.

പി.എ.മുഹമ്മദ് റിയാസ്

ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി.എ.മുഹമ്മദ് റിയാസ് മാത്തോട്ടം മുണ്ടെക്കാട്ട് പറമ്പിൽ വോട്ടഭ്യർഥിക്കുന്നു.
ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി.എ.മുഹമ്മദ് റിയാസ് മാത്തോട്ടം മുണ്ടെക്കാട്ട് പറമ്പിൽ വോട്ടഭ്യർഥിക്കുന്നു.

ബേപ്പൂർ ∙ അതിരാവിലെ അപ്രതീക്ഷിതമായി മത്സ്യബന്ധന ഹാർബറിൽ വോട്ടു തേടി എത്തിയായിരുന്നു എൽ‍ഡിഎഫ് സ്ഥാനാർഥി പി.എ.മുഹമ്മദ് റിയാസിന്റെ പ്രചാരണം. മത്സ്യത്തൊഴിലാളികളെ നേരിൽ കണ്ടു വോട്ടഭ്യർഥിച്ചു. ഹാർബറിൽ ഇതുമൂന്നാം വട്ടമാണ് റിയാസ് സന്ദർശിക്കുന്നത്.

ആലിയക്കോട്ട്, ഗ്രീൻ പാർക്ക്, മേക്കുന്നത്ത്, മാളികപ്പാടം, തച്ചാട്ട്, പത്മ ഹോളോബ്രിക്സ്, തവളക്കുളം, ചെറുകുറ്റിപ്പറമ്പ്, പനങ്ങാട്ട് പറമ്പ്, സംസം, മുണ്ടകപ്പാടം, റെയിൽവേ സിഗ്‌നൽ, തൊപ്പിക്കാരൻ തൊടി, തുലാമുറ്റം പറമ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകൾ ഉൾപ്പെടെ വൻജനക്കൂട്ടം സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. 

ഉച്ചയ്ക്ക് ശേഷം മാത്തോട്ടം പൊട്ടൻകണ്ടി പറമ്പ്, ചെട്ട്യാൻ പറമ്പ്, കുനിയിൽ പറമ്പ്, തമ്പി റോഡ് കടപ്പുറം, പള്ളിത്തൂമ്പ് പറമ്പ്, പൂണാർവളപ്പ്, പുലിമുട്ട്, വെണ്ണക്കാട്ട് പറമ്പ്, ഇരട്ടച്ചിറ, പാലക്കൽ പറമ്പ്, മനയത്ത്, ഉപ്പിനകം പറമ്പ്, പൊതാട്ടിൽ ജംക്‌ഷൻ, ഗുരുകുലം അങ്കണവാടി പരിസരം, ബറാമി കോളനി, വെസ്റ്റ് മാഹി എന്നിവിടങ്ങളിലെ പര്യടനങ്ങൾക്കു ശേഷം രാത്രി കൈതവളപ്പിൽ സമാപിച്ചു.

കെ.പി.പ്രകാശ്ബാബു

ബേപ്പൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.പി.പ്രകാശ് ബാബുവിനെ ആനയിച്ചു നടത്തിയ റോഡ് ഷോ.
ബേപ്പൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.പി.പ്രകാശ് ബാബുവിനെ ആനയിച്ചു നടത്തിയ റോഡ് ഷോ.

ബേപ്പൂർ ∙ എൻഡിഎ സ്ഥാനാർഥി കെ.പി.പ്രകാശ്ബാബു അരക്കിണർ മേഖലയിലെ വിവിധ കോളനികൾ സന്ദർശിച്ചു വോട്ടഭ്യർഥന നടത്തി. മീഞ്ചന്ത റെയിൽവേ ഗേറ്റ് പരിസരത്തെ കുണ്ടാട്ട് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു തുടക്കം.ക്ഷേത്രം അധികൃതരെ കണ്ടു വോട്ടഭ്യർഥിച്ചു. മേഖലയിലെ പ്രമുഖ വ്യക്തികളെ വീടുകളിൽ ചെന്നു കണ്ടു പിന്തുണ ഉറപ്പിച്ചു. മാറാട് രാജീവ് കോളനി, കൈതവളപ്പ് കോളനി, സൂനാമി കോളനി എന്നിവിടങ്ങൾ സന്ദർശിച്ചു. മാത്തോട്ടം മംഗലശ്ശേരി ഇല്ലത്ത് കുടുംബ യോഗത്തിൽ പങ്കെടുത്തു.

പാറപ്പുറം മേഖലയിൽ സാമുദായിക നേതാക്കളെ സന്ദർശിച്ചു. നടുവട്ടം മിൽമ യൂണിറ്റ് സന്ദർശിച്ചു ജീവനക്കാരോടും തൊഴിലാളികളോടും വോട്ടഭ്യർഥിച്ചു.എൽഡിഎഫ് റാലിരാമനാട്ടുകര∙ എൽഡിഎഫ് രാമനാട്ടുകര വെസ്റ്റ് മേഖല തിരഞ്ഞെടുപ്പു റാലി എൽജെഡി ജില്ലാ സെക്രട്ടറി പ്രേം ബാസിൽ ഉദ്ഘാടനം ചെയ്തു. സി.ബാസിത് അധ്യക്ഷത വഹിച്ചു. വാഴയിൽ ബാലകൃഷ്ണൻ, കെ.മാനുക്കുട്ടൻ, രാജേഷ് നെല്ലിക്കോട്ട്, കെ.സുധീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

എൻഡിഎ  പൊതുയോഗം

ബേപ്പൂർ ∙ എൻഡിഎ ബേപ്പൂർ മണ്ഡലം കമ്മിറ്റി 2നു നടുവട്ടത്ത് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ പൊതുയോഗം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10നു നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന ജില്ലാ ഭാരവാഹികൾ, മണ്ഡലം സ്ഥാനാർഥി കെ.പി.പ്രകാശ്ബാബു തുടങ്ങിയവർ പങ്കെടുക്കും.

കെ.പി.പ്രകാശ്ബാബു റോഡ് ഷോ നടത്തി

രാമനാട്ടുകര ∙ വോട്ടർമാരുടെ ഹൃദയം കവർന്നു ബേപ്പൂരിലെ എൻഡിഎ സ്ഥാനാർഥി കെ.പി.പ്രകാശ്ബാബുവിന്റെ റോഡ് ഷോ. വൈകിട്ട് തോട്ടുങ്ങൽ ദേശീയപാത പരിസരത്തു നിന്നാരംഭിച്ച റോഡ് ഷോയിൽ ബൈക്കുകളിലും മറ്റുമായി നൂറുകണക്കിനു പ്രവർത്തകർ ആവേശത്തോടെ അണിനിരന്നു. 

മഹിള മോർച്ച പ്രവർത്തകർ 50 സ്കൂട്ടറുകളിൽ പങ്കാളികളായത് റോഡ് ഷോയെ വേറിട്ടതാക്കി. കാവടിയാട്ടം, ഡിജെ, വാദ്യമേളങ്ങൾ, ബാൻഡ് എന്നിവ മാറ്റുകൂട്ടി. തുറന്ന വാഹനത്തിലായിരുന്നു സ്ഥാനാർഥി. വിവിധയിടങ്ങളിൽ പാതയോരത്ത് തടിച്ചു കൂടിയവർ പുഷ്പാർച്ചന നടത്തി സ്ഥാനാർഥിയെ വരവേറ്റു.

ഫറോക്ക് ചുങ്കം, പുതിയ പാലം, ചെറുവണ്ണൂർ, അരീക്കാട്, വട്ടക്കിണർ, ബേപ്പൂർ, ബിസി റോഡ്, ചെറുവണ്ണൂർ, ഫറോക്ക് പഴയ പാലം, കരുവൻതിരുത്തി, ചാലിയം, വട്ടപ്പറമ്പ്, കടലുണ്ടി, കോട്ടക്കടവ്, മണ്ണൂർ വളവ്, നല്ലൂർ വഴി ഫറോക്ക് ടൗണിൽ സമാപിച്ചു.കാലിക്കറ്റ് സർവകലാശാല റിട്ട. ഉന്നത വിദ്യാഭ്യാസ ഡയറക്ടർ പ്രഫ. ഹമീദ് നെച്ചോളി ഫ്ലാഗ്ഓഫ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com