ADVERTISEMENT

ബേപ്പൂർ ∙ ബംഗാളിലും ത്രിപുരയിലും സംഭവിച്ചതു പോലെ ഈ തിരഞ്ഞെടുപ്പോടെ കേരളത്തിലും സിപിഎമ്മിനെ ജനങ്ങൾ തൂത്തെറിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വികസന രംഗത്ത് കേരളം വളരെ പിന്നിലാണെന്നും കേരളത്തിൽ കോൺഗ്രസും സിപിഎമ്മും ഗുസ്തി കൂടുമ്പോൾ അവർ മറ്റു സംസ്ഥാനങ്ങളിൽ മോതിരം മാറുകയാണെന്നും ബേപ്പൂർ നടുവട്ടത്ത് എൻഡിഎ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

കേന്ദ്ര പദ്ധതികൾ പേര് മാറ്റി നടപ്പാക്കുകയാണ് കേരളം ചെയ്യുന്നത്. കേരളത്തിലെ മഹത്തായ സംസ്കാരത്തെ തച്ചുടച്ചവരാണ് ഇടതു വലതു മുന്നണികൾ. എൻഡിഎ അധികാരത്തിൽ വന്നാൽ ആചാരങ്ങൾ സംരക്ഷിക്കാൻ നിയമം കൊണ്ടുവരും. പ്രതിപക്ഷ നേതാവ് എന്ന നിലയിലേക്ക് ഉയരാൻ രാഹുൽ ഗാന്ധിക്കു കഴിയുന്നില്ല. വടക്കേ ഇന്ത്യ മോശമാണെന്നു പറയുന്ന രാഹുൽ ഗാന്ധി ഇവിടം വിട്ടാൽ വയനാടും മോശമാണെന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം സ്ഥാനാർഥി കെ.പി.പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, എ.വി.ചന്ദ്രൻ, ജയ സദാനന്ദൻ, ഗിരീഷ് പി.മേലേടത്ത്, ഷൈമ പൊന്നത്ത്, അരിമ്പിടാവിൽ സിദ്ധാർഥൻ, നാരങ്ങയിൽ ശശിധരൻ, വി.മോഹനൻ, കൃഷ്ണൻ പുഴക്കൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com