ADVERTISEMENT

നാദാപുരം∙ നിയന്ത്രണം കർശനമാക്കിയതിനിടയിലും പല പ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. പുറമേരി–16, തൂണേരി– 14, എടച്ചേരി– 14, നരിപ്പറ്റ– 13, നാദാപുരം– 8, വളയം– 8, വാണിമേൽ– 6,  ചെക്യാട്– 6 എന്നിങ്ങനെയാണ് ഇന്നലെ സമ്പർക്കം വഴി  കോവിഡ് രോഗികളായവർ. വില്യാപ്പള്ളി 36, ഏറാമല 29, ആയഞ്ചേരി– 18 എന്നിങ്ങനെയാണ് കോവിഡ് നിരക്ക്.കോവിഡ് നിയമം ലംഘിക്കുന്നവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു തുടങ്ങി. 

ഇയ്യങ്കോട് സ്വദേശി എൻ.കെ.സമദ്(21), തളിയിൽ സ്വദേശി എ.കെ.അനസ്  (32) എന്നിവർക്കെതിരെയാണ്  കേസെടുത്തത്. പൊലീസിന്റെ പരിശോധന വ്യാപകമാക്കി. 

വളയത്ത് കലക്ടർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ചെക്കോറ്റ വാർഡിൽ നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർ‍പ്പെടുത്തി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ ലളിതമായി മാത്രമേ നടത്താവൂ എന്നാണ് നിർദേശം. വിവിധ പള്ളികളിൽ രാത്രി നമസ്കാര സമയം നേരത്തെയാക്കി. 9നു ശേഷം ആരും പുറത്തിറങ്ങരുതെന്ന നിർദേശത്തെ തുടർന്നാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com