ADVERTISEMENT

കൊടുവള്ളി∙ കൊടുവള്ളിയിൽ നിന്നു മോഷണം പോയ ബൈക്ക് കൊണ്ടോട്ടിയിൽ കണ്ടെടുത്തു. മാർച്ച് 3ന് കൊടുവള്ളിയിൽ നിന്നു മോഷണം പോയ ഓമശ്ശേരി സ്വദേശി യു.കെ. ഹുസൈന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് സിസിടിവി ക്യാമറകൾ പിന്തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. 

ബൈക്ക് മോഷ്ടാക്കളായ 2 മലപ്പുറം സ്വദേശികൾ പിടിയിലായി. പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശിയായ പടിഞ്ഞാറെ കളപ്പുറം വീട്ടിൽ കിഷോർ (22), തേഞ്ഞിപ്പലം, ദേവതിയാൽ കോളനിയിലെ സുഭാഷ് (22) എന്നിവരാണ് പിടിയിലായത്. ഇതേ മോഷണത്തിൽ പ്രതിയായ തേഞ്ഞിപ്പലം സ്വദേശിയായ സുമേഷ് മറ്റൊരു കേസിൽ പിടിക്കപ്പെട്ട് ജയിലിലാണ്. കൊടുവള്ളി പൊലീസിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. 

ബൈക്ക് മോഷണം പോയ സൗത്ത് കൊടുവള്ളി മുതൽ പരപ്പനങ്ങാടി വരെയുള്ള വിവിധ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്കെത്തിച്ചത്. ആഴ്ചകൾക്ക് മുൻപ് കൊടുവള്ളിയിൽ 12 ബൈക്കുകൾ മോഷ്ടിച്ച സംഘത്തെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

വാർത്ത പുറത്തുവന്നതോടെ പ്രതികളായ കിഷോറും സുഭാഷും ചേർന്ന് കൊണ്ടോട്ടിയിലെ ഒരു ക്വാറിയിൽ ബൈക്ക് ഉപേക്ഷിച്ചു. കൊടുവള്ളി ഇൻസ്പെക്ടർ ദാമോദരൻ, എസ്ഐ. ദിജേഷ്, എസ്ഐ. ശ്രീകുമാർ, എഎസ്ഐ സജീവ്, എസ്സിപിഒ അബ്ദുൽ റഷീദ്, ജയരാജ്, അജിത്ത്, സുനിത എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com