ADVERTISEMENT

കോഴിക്കോട്∙ ജില്ലയിൽ നിന്നുള്ള രണ്ടു മന്ത്രിമാർക്കും ഇത്തവണയും മിന്നുന്ന ജയം. പേരാമ്പ്രയിൽ ടി.പി.രാമകൃഷ്ണനും (സിപിഎം) എലത്തൂരിൽ എ.കെ.ശശീന്ദ്രനുമാണ് (എൻസിപി)  വീണ്ടും മത്സരിക്കാനിറങ്ങിയ മന്ത്രിമാർ. ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ സ്ഥാനാർഥി  എ.കെ.ശശീന്ദ്രനാണ്. 83639  വോട്ട് നേടിയ ശശീന്ദ്രന് 38,502 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

പേരാമ്പ്ര മണ്ഡലത്തിൽ നിന്നു  വിജയിച്ച  ടി.പി.രാമകൃഷ്ണൻ മരുമകൻ ബിപിൻ, ചെരുമകൾ അന്നകലാന മകൾ രഞ്ജിനി, ചെറുമകൾ അൽമിത്ര, മരുമകൾ പ്രജിത, ഭാര്യ എം.കെ.നളിനി, മകൻ രജുലാൽ എന്നിവർക്കൊപ്പം.
പേരാമ്പ്ര മണ്ഡലത്തിൽ നിന്നു വിജയിച്ച ടി.പി.രാമകൃഷ്ണൻ മരുമകൻ ബിപിൻ, ചെരുമകൾ അന്നകലാന മകൾ രഞ്ജിനി, ചെറുമകൾ അൽമിത്ര, മരുമകൾ പ്രജിത, ഭാര്യ എം.കെ.നളിനി, മകൻ രജുലാൽ എന്നിവർക്കൊപ്പം.

പേരാമ്പ്രയിൽ 22592 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് മന്ത്രി ടി.പി. രാമകൃഷ്ണൻ വീണ്ടും ജയിച്ചത്. 86023 വോട്ടാണ് ടിപിക്ക് ആകെ ലഭിച്ചത്. ഇരുവരും വീണ്ടും മന്ത്രിമാരാവുമെന്ന പ്രതീക്ഷയിലാണ് അണികൾ.മാണി സി.കാപ്പൻ പാർട്ടി വിട്ട് എൻസികെ രൂപീകരിച്ചതോടെ എ.കെ.ശശീന്ദ്രനും എൻസിപിക്കും മികച്ച വിജയം അനിവാര്യമായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പുവരെ ഒരുമിച്ചു പ്രവർത്തിച്ച സുൾഫിക്കർ മയൂരിയാണ് എലത്തൂരിൽ ശശീന്ദ്രനെതിരെ എൻസികെ സ്ഥാനാർഥിയായെത്തിയത്. അതുകൊണ്ടുതന്നെ എലത്തൂരിലെ വൻവിജയം എൽഡിഎഫിനകത്ത് ശശീന്ദ്രന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com