ADVERTISEMENT

കോഴിക്കോട് ∙ പോലൂർ തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലെ മുഴക്കം സംബന്ധിച്ച് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ ജിയോഫിസിക്കൽ സർവേ തുടങ്ങി. ഡോ. ബിപിൻ പീതാംബരന്റെ നേതൃത്വത്തിൽ കെ.എൽദോസ്, കൃഷ്ണ ഝാ എന്നിവരാണ് പഠനം നടത്തുന്നത്.  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ഹസാർഡ് അനലിസ്റ്റ് ഫഹദ് മർസൂക്ക്, എൻസിആർഎംപി ജില്ലാ കോ–ഓർഡിനേറ്റർ കെ.വി.റംഷീന എന്നിവരും സംഘത്തിനൊപ്പമുണ്ട്.

ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടു ഇലക്ട്രിക്കൽ റെസിസ്റ്റിവിറ്റി ഇമേജിങ് സർവേയാണ് നടത്തുന്നത്. ബിജുവിന്റെ വീടിന് സമീപത്ത് ചെങ്കൽ വെട്ടിയ പ്രദേശമടക്കം നാലിടങ്ങളിലാണ് പരിശോധന നടത്തുക. ഭൂമിയുടെ 20 മീറ്റർ താഴെവരെയുള്ള ഘടനയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇന്നലെ രാവിലെ 9ന് തുടങ്ങിയ സർവേ വൈകിട്ട് 7ന് അവസാനിച്ചു.

രണ്ടു ദിവസത്തെ പരിശോധനയിൽ നിന്ന് ലഭിക്കുന്ന ഡേറ്റ കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ലാബിൽ പ്രത്യേക സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് വിദഗ്ധ പരിശോധന നടത്തും. പഠനത്തിന് ശേഷം ഒരാഴ്ച കൊണ്ട് റിപ്പോർട്ട് തയാറാക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇത് സർക്കാരിനും കലക്ടർക്കും കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിക്കുക. ഭൗമ ശാസ്ത്രജ്ഞൻ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിനെ തുടർന്ന് പ്രദേശത്ത് ജിയോ ഫിസിക്കൽ സർവേ നടത്തണമെന്ന് ശുപാർശ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com