ADVERTISEMENT

കുറ്റ്യാടി∙ വോളിബോളിന് ഉണർവേകാൻ കർമ പദ്ധതികളുമായി ഗ്രാമീണ വോളിബോൾ അസോസിയേഷൻ കേരള പ്രവർത്തനമാരംഭിച്ചു. അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളാണ് കേരളത്തിൽ വോളിബോളിനെ എന്നും നെഞ്ചോട് ചേർത്തതെന്നും കളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനായി അസോസിയേഷൻ പരിശ്രമിക്കുമെന്നും ടോം ജോസഫ് പറഞ്ഞു.ഗ്രാമീണ വോളിബോൾ അസോസിയേഷന് ദേശീയ ഫെഡറേഷൻ ഉടൻ രൂപീകരിക്കുമെന്ന് കർണാടക വോളിബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. നന്ദകുമാർ പറഞ്ഞു.കെ.പി.കുഞ്ഞമ്മദ് കുട്ടി  എംഎൽഎ ലോഗോ പ്രകാശനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ്‌ ജോൺസൻ പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു.അച്ചു നടുവണ്ണൂർ, സെക്രട്ടറി സി.എച്ച് ഷെരീഫ്, ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ്, പി. രാജീവൻ, പ്രദീപ്കുമാർ വട്ടോളി,  മുൻ ഇന്ത്യൻ കോച്ച് സേതുമാധവൻ,  മുൻ ഇന്ത്യൻ ഇന്റർ നാഷനൽ റോയ് ജോസഫ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.ടി നഫീസ, വൈസ് പ്രസിഡന്റ്‌ ടി.കെ.മോഹൻദാസ്, റെനിൽ വിൽ‌സൻ, സതീശൻ കുറ്റ്യാടി എന്നിവർ പ്രസംഗിച്ചു. 14 ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾ, പ്രമുഖ കോച്ചുമാർ, കളിക്കാർ, റഫറിമാർ, വോളിബോൾ പ്രേമികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com