ADVERTISEMENT

കോഴിക്കോട് ∙ അശ്ലീല വാട്സാപ് ഗ്രൂപ്പുകളിൽ യുവതിയുടെ മൊബൈൽ നമ്പർ പ്രചരിച്ചു. വിദേശത്ത് നിന്നുൾപ്പെടെ അശ്ലീല ഫോൺകോളുകൾ. ഫോണിൽ വിളിച്ച 19കാരനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് ഗ്രൂപ്പിന്റെ വിവരങ്ങൾ സ്ക്രീൻ ഷോട്ടായി അയച്ചു നൽകി.

വിദേശത്ത് നിന്നുൾപ്പെടെയുള്ളവർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഗ്രൂപ്പ് അഡ്മിനുമായി വ്യക്തിപരമായി ചാറ്റ് ചെയ്താൽ പണം ആവശ്യപ്പെടും. അങ്ങനെയുള്ളവർക്ക് കോളജ് കുട്ടികളുടെ നമ്പർ‍ നൽകും. ഫോണിലൂടെ ശല്യം സഹിക്കവയ്യാതെ യുവതി നമ്പർ ഉപേക്ഷിച്ചു. മാനഹാനി ഭയന്ന് പൊലീസിലും പരാതി നൽകിയില്ല.

ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സൈബർ സെല്ലിനു പരാതി നൽകാം. പരാതിക്കാരോടു കാര്യങ്ങൾ ചോദിച്ചറിയാൻ വനിത പൊലീസുകാർ തന്നെ ഉണ്ടാകും. പരാതിയിൽ പറഞ്ഞ വിഷയങ്ങളുടെ സ്ക്രീൻ ഷോട്ടോ, മറ്റു തെളിവുകളോ പരാതിയോടൊപ്പം സമർപ്പിക്കണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com