ADVERTISEMENT

ബേപ്പൂർ∙ ഖലാസിമാരുടെയും കമ്മാലിമാരുടെയും ഏലൈസ വിളിയുടെ ആരവത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബേപ്പൂരിലെ പട്ടർമാട് തുരുത്ത്. കോവിഡ് പ്രതിസന്ധികൾക്കു ശേഷം ഒരു ഉല്ലാസകൊട്ടാരം നീറ്റിലിറക്കാനുള്ള പരിശ്രമത്തിലാണ് മൂപ്പൻ എം. ഉമ്മറിന്റെ നേതൃത്വത്തിലുള്ള ഖലാസിമാരും കമ്മാലിമാരും. ഖത്തറിലെ രാജകുടുംബത്തിനു വേണ്ടിയാണ് 30 അടി നീളവും 27 അടി വീതിയും 12 അടി ഉയരവുമുള്ള ആഢംബര ഉരു ചാലിയം പട്ടർമാട് തുരുത്തിലെ യാർഡിൽ പണി പൂർത്തീകരിച്ചത്.

കൊയ്‌ല, സാല്, വാക, കരിമരുത് തുടങ്ങിയ മരങ്ങൾ ഉപയോഗിച്ചാണ് നൗക നിർമിച്ചത്. തച്ചുശാസ്ത്ര വിദഗ്ധൻ ബേപ്പൂർ വടക്കേപ്പാട്ട് സുരേന്ദ്രന്റെ നേതൃത്വത്തിൽ 17 തൊഴിലാളികൾ ഒന്നര വർഷം കൊണ്ടാണ് പണി പൂർത്തീകരിച്ചത്. തികച്ചും പരമ്പരാഗത മാർഗങ്ങളാണ് നിർമാണത്തിനു സ്വീകരിച്ചത്.

ഒരാഴ്ചയോളം നീണ്ട പരിശ്രമത്തിലാണ് ഈ ഭീമൻ ഉരു നീറ്റിലിറക്കിയത്. എൻജിൻ ഘടിപ്പിച്ച ശേഷം തുറമുഖ അധികൃതരുടെയും കസ്റ്റംസിന്റെയും ക്ലിയറൻസ് ലഭ്യമാക്കി ഖത്തറിലേക്കു കൊണ്ടുപോകുമെന്നു നിർമാണത്തിനു നേതൃത്വം നൽകിയ ഹാജി പി.ഐ.അഹമ്മദ് കോയ ആൻഡ് കമ്പനി എംഡി പി.ഒ.ഹാഷിം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com