ADVERTISEMENT
കോഴിക്കോട് ∙ നഗരത്തിൽ വീണ്ടും മാമ്പഴക്കാലം. കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ 2 വർഷം നടത്താൻ കഴിയാതിരുന്ന കാലിക്കറ്റ് അഗ്രി–ഹോട്ടി കൾചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനത്തിനു ഗാന്ധി പാർക്കിൽ തുടക്കമായി. മേയ് 4ന് അവസാനിക്കും.പാലക്കാട്ടെ മുതലമട മാമ്പഴ ഉൽപാദക സൊസൈറ്റിയുടെ മാമ്പഴങ്ങളാണ് ഇവിടെ വിൽപനയ്ക്കുള്ളത്. കിലോഗ്രാമിന് 60 മുതൽ 180 രൂപ വരെ വിലയുള്ള മാമ്പഴങ്ങളാണു വിൽപനയ്ക്കുള്ളത്. 750 ഗ്രാം തൂക്കം വരുന്ന ഹിമാപ്പസന്താണ് ഇവയിൽ ഭീമൻ. പ്രദർശനം രാവിലെ 9.30 മുതൽ രാത്രി 9 വരെ.മാമ്പഴ പ്രദർശനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി.ഗംഗാധരൻ ആധ്യക്ഷ്യം വഹിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com