ADVERTISEMENT

മുക്കം ∙ കർഷകർക്ക് ട്രാക്ടർ കൃഷിയിടത്തിൽ എത്തിച്ച് നൽകുന്ന പദ്ധതിയുമായി നഗരസഭ. കൃഷിഭവനിൽ റജിസ്റ്റർ ചെയ്താൽ ട്രാക്ടർ പാടത്തെത്തും. കൃഷി ഭവന്റെ മേൽ നോട്ടത്തിലുള്ള കാർഷിക കർമ സേന അംഗങ്ങളായിരിക്കും ഇതിനു പിന്നിൽ. മിതമായ നിരക്കിൽ നിലം ഉഴുത് ലഭിക്കുന്നത് കർഷകർക്ക് കൃഷി കൂടുതൽ ലാഭകരമാവും. മണ്ണ് പൊടിയാക്കുന്ന റോട്ട വേറ്റർ, നെൽ വയലിൽ ഉഴുതുന്നതിനുള്ള കേജ് വീൽ എന്നിവയുണ്ട്. തരിശുഭൂമിയിൽ കൃഷിയിറക്കുന്നവർക്കായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും നഗരസഭാധ്യക്ഷൻ പി.ടി.ബാബു പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായുള്ള ‍ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ലിന്റോ ജോസഫ് എംഎ‍ൽഎ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ വാങ്ങിയ ട്രാക്ടറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി.ടി.ബാബു ആധ്യക്ഷ്യം വഹിച്ചു. ഉപാധ്യക്ഷ കെ.പി.ചാന്ദിനി, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ.റുബീന, ഇ.സത്യനാരായണൻ, അബ്ദുൽ മജീദ് ബാബു, കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം.ടി.വേണുഗോപാൽ, കൃഷി ഓഫിസർ ഡോ.പ്രിയ മോഹനൻ, കെ.മോഹനൻ, ടി.ടി.സുലൈമാൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com