ADVERTISEMENT

മുക്കം ∙ വീടിന്റെ മട്ടുപ്പാവിൽ മണ്ണില്ലാക്കൃഷിയിൽ വിജയഗാഥ രചിച്ച് അധ്യാപിക.   കുമാരനെല്ലൂർ ഗവ. എൽപി സ്കൂൾ അധ്യാപിക കാരമൂല പുൽപറമ്പിൽ കൊളക്കാടൻ ജെസിമോൾ ആണ് വീടിന്റെ മട്ടുപ്പാവിൽ വിവിധതരം ചീരകളും തക്കാളി, പച്ചമുളക്, പയർ, വഴുതന തുടങ്ങിയവയും ജൈവരീതിയിൽ കൃഷി ചെയ്യുന്നത്.പ്ലാസ്റ്റിക് ചട്ടികളിലും ഗ്രോ ബാഗുകളിലും ചകിരിച്ചോർ, ഉമി, കരിയില, ഇനോക്കുലം തുടങ്ങിയവ നിറച്ചാണു കൃഷി.      

മട്ടുപ്പാവിനു പുറമേ പറമ്പുകളിലും സ്കൂളുകളിലും ജൈവ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.   സ്വന്തമായി കംപോസ്റ്റ് വളവും നിർമിക്കുന്നു.  റിട്ട.അധ്യാപകനും ബഹുസ്വരം കലാ സാംസ്കാരിക കൂട്ടായ്മ ചെയർമാനുമായ ഭർത്താവ് സലാം കാരമൂലയുടെ പൂർണ പിന്തുണയും ജെസിമോൾക്കുണ്ട്.   കൃഷി തോട്ടം ഗ്രൂപ്പ് അഗ്രികൾചറൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജില്ലയിലെ മികച്ച ജൈവ കർഷകർക്കുള്ള അവാർഡും ജെസിമോൾക്കു ലഭിച്ചു.  മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ ട്രസ്റ്റിന്റെ പുരസ്കാരം സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com