ADVERTISEMENT

ബേപ്പൂർ ∙ ശക്തമായ കടലാക്രമണത്തിൽ ഭദ്രകാളി ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തെ വടക്കേ മുക്കാടി തീരത്ത് വ്യാപക കരയിടിച്ചിൽ.  തിരയടിച്ചു 100 മീറ്ററോളം ഭാഗത്തെ മണൽ തിട്ട കടൽ കവർന്നു. കടൽഭിത്തിക്കു സമീപത്തെ കര ഭാഗമാണ് ഇടിഞ്ഞു തീരുന്നത്.  ഒരു മീറ്ററോളം ഉയരത്തിൽ മണൽ തിട്ട ഇടിഞ്ഞിട്ടുണ്ട്. കടലേറ്റം തുടർന്നാൽ കൂടുതൽ തീരം ഇടിയുമെന്ന ആശങ്ക ഉയർന്നു. 

തിരമാല നിയന്ത്രിക്കാൻ നേരത്തെ നിർമിച്ച പുലിമുട്ടുകൾ കാലക്രമേണ താഴ്ന്നു നശിച്ചതിനാൽ വടക്കേ മുക്കാടിയിൽ വേലിയേറ്റം ശക്തമാണ്. ജനവാസ കേന്ദ്രം സുരക്ഷിതമാക്കുന്നതിനു വടക്കേ മുക്കാടി മുതൽ പൂണാർവളപ്പ് വരെ നാലു ചെറിയ പുലിമുട്ടുകൾ സ്ഥാപിച്ചിരുന്നു. 40 വർഷം മുൻപ് നിർമിച്ച പുലിമുട്ടുകളുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയാണു ഇവ ഫലപ്രദമല്ലാതായത്. നിലവിലെ ചെറുപുലിമുട്ടുകൾ നീളം കൂട്ടി ബലപ്പെടുത്തിയില്ലെങ്കിൽ കടൽ ഭിത്തിയോടു ചേർന്ന കര പൂർണമായും കടലെടുക്കുമെന്നാണ് ഭീതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com