മേപ്പയൂർ∙ അമിത വൈദ്യുതി പ്രസരണം കാരണം കൊഴുക്കല്ലൂർ പ്രദേശത്തെ ഒട്ടേറെ വീടുകളിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. കോരമ്മൻകണ്ടി അന്ത്രുവിന്റെ വീട്ടിലെ ഫ്രിജും മറ്റു ഗൃഹോപകരണങ്ങളും കത്തിനശിച്ചു. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മന്നത്തുപൊയിൽ ചന്ദ്രൻ, വാരിയംപറക്കൽ മനോജ്, ടി.എം.സുരേഷ്, കൊക്കർണി രഞ്ജിത്ത്, ബാലൻ കൊക്കർണി എന്നിവരുടെ വീടുകളിൽ ഫാൻ, മിക്സി എന്നിവ കത്തി നശിച്ചു. പല വീടുകളിലും ബൾബുകൾ പൊട്ടിത്തെറിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർക്കും ഉപഭോക്തൃ കോടതിയിലും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
അമിത വൈദ്യുതി പ്രവാഹം; ഒട്ടേറെ വീടുകളിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.