ADVERTISEMENT

നാദാപുരം∙ വരിക്കോളിയിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. സക്കീനാ മൻസിലിൽ നാസറിന്റെ വീടിനോടു ചേർന്ന കൂട്ടിൽ നിന്ന് 30 മുട്ടക്കോഴികളെ തെരുവുനായ്ക്കൾ കൊന്നു. ചിലതിനെ അകത്താക്കുകയും മറ്റു ചിലതിനെ കൊണ്ടു പോവുകയും ചെയ്തു.  താറാവുകൂട് പൊളിക്കാനുള്ള ശ്രമത്തിനിടെ ബഹളം കേട്ട് വീട്ടുകാർ ഉണർന്നതിനാൽ താറാവുകളെയും ഏതാനും കോഴികളെയും രക്ഷിക്കാനായി. 

ഇരുമ്പ് ഗേറ്റ് തുറന്നാണു തെരുവുനായ്ക്കൾ എത്തിയത്. കൂടു പൊളിച്ചായിരുന്നു ആക്രമണം. കോവിഡ് കാരണം അബുദാബിയിൽ നിന്ന് നാട്ടിലെത്തി തിരികെ പോകാൻ കഴിയാതെയായ നാസറും ഭാര്യ റഫിയ്യത്തും ചേർന്ന് കോഴികളെയും താറാവുകളെയും വളർത്തുന്നതിനിടയിലാണു തെരുവുനായ്ക്കൾ പരാക്രമം നടത്തിയത്. മുൻപും നാസറിന്റെ വീട്ടിൽ നിന്ന് 30 ലേറെ കോഴികളെ തെരുവുനായ്ക്കൾ കൊന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com