ADVERTISEMENT
കൊയിലാണ്ടി∙ നഗരത്തിലെ  ജ്വല്ലറിയിൽ പകൽ മോഷണം. 20 ഗ്രാം വരുന്ന സ്വർണാഭരണമാണ് മോഷണം പോയത്. പഴയ ബസ് സ്റ്റാൻഡിനു പിറകിലുള്ള ഇ.ജയരാജിന്റെ ജെയ്ആർ ജ്വല്ലറിയിലാണ് കളവ് നടന്നത്. കവറിൽ വച്ചിരുന്ന താലിലോക്കറ്റുകളാണ് മോഷണം പോയത്. കടയിൽ വന്ന ആൾ കുട മേശപ്പുറത്തു വച്ചിരുന്നു. അതിനു ശേഷം ആഭരണം അടങ്ങിയ കവർ മോഷ്ടിക്കുകയായിരുന്നു എന്നു സംശയിക്കുന്നു. ഇയാൾ പോയ ശേഷമാണ് ആഭരണം നഷ്ടപ്പെട്ടത് കടയുടമയുടെ ശ്രദ്ധയിൽപെട്ടത്. പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com