ADVERTISEMENT

വടകര ∙ കോൺവന്റ് റോഡിൽ ഓടയിൽ നിന്നു മലിനജലം പുറത്തൊഴുകുന്നത് തടയാൻ നഗരസഭ നടത്തിയ ശ്രമം വിജയിച്ചില്ല. മാലിന്യം പൂർണമായും പുറത്തെടുക്കാൻ കഴിയാത്തതു കൊണ്ടാണിത്. മൂന്നു വർഷം മുൻപ് ഓവുചാൽ പുതുക്കിപ്പണിതപ്പോൾ ആവശ്യമായ വീതിയുണ്ടാക്കാതെ പഴയ സ്ലാബിനു മുകളിൽ പുതിയ സ്ലാബ് വാർക്കുകയായിരുന്നു.

ചെറിയ മണ്ണുമാന്തിയുടെ കൈ പോലും ഓടയിലേക്ക് പൂർണമായും കടത്താൻ കഴിയാത്തതു കൊണ്ട് മാലിന്യത്തിൽ കുറെ ഭാഗം പഴയ പടി കിടക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്കിനുള്ള തടസ്സം മുഴുവൻ നീക്കാൻ കഴിഞ്ഞിട്ടില്ല. ഓടയിൽ നിന്നു മലിനജലം പുറത്തൊഴുകുന്നതിന്റെ ദുരിതം സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മലയാള മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം മാലിന്യം നീക്കാൻ വന്നത്.അടയ്ക്കാത്തെരു മുതൽ ടൗൺഹാൾ, കോൺവന്റ് റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ വരെ ഓടയിൽ തടസ്സമുണ്ട്. ഈ ഭാഗത്തും മാലിന്യം നീക്കിയില്ലെങ്കിൽ  പ്രശ്നം രൂക്ഷമാകുമെന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com