കീഴരിയൂർ∙ രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റയിലെ ഓഫിസിന് നേരെ എസ്എഫ്ഐ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് നാടെങ്ങും പ്രതിഷേധം. കീഴരിയൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലൻ നായർ, നെല്ല്യാടി ശിവാനന്ദൻ, ഇ.എം.മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
മേപ്പയൂർ∙ രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റയിലെ ഓഫിസിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനംനടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ, മണ്ഡലം ജന.സെക്രട്ടറി ഷബീർ ജന്നത്ത്, പി.കെ.അനീഷ്, സി.എം.ബാബു, ബിജു കുനിയിൽ, രാജേഷ് കൂനിയത്ത് എന്നിവർ നേതൃത്വം നൽകി.

മൂടാടി∙ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി, റഫീഖ് ഇയ്യത്ത് കുനി, റാഷിദ് മുഹമ്മദ്, പി.റഫീഖ്, വി.കെ.കെ റിയാസ്, ഷിഫാദ് ഇല്ലത്ത് രാധാകൃഷ്ണൻ കണിയാം കണ്ടി, രാമകൃഷ്ണൻ പൊറ്റക്കാട്ട് എന്നിവർ നേതൃത്വം നൽകി.
പേരാമ്പ്ര ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ് പ്രകടനം നടത്തി റോഡ് ഉപരോധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, സെക്രട്ടറിമാരായ കെ.കെ.വിനോദൻ, രാജൻ മരുതേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.രാഗേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.മധു കൃഷ്ണൻ, രാജൻ കെ.പുതിയേടത്ത്, പി.എസ്.സുനിൽ കുമാർ, പി.എം.പ്രകാശൻ, ബാബു തത്തക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.റോഡ് ഉപരോധിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
പയ്യോളി∙ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസ് അടിച്ചു തകർത്ത എസ്എഫ്ഐ ക്കാരുടെ ഹീനമായ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
മഠത്തിൽ നാണു, പി. ബാല കൃഷ്ണൻ, പി.എം. ഹരിദാസൻ, കെ.ടി. വിനോദൻ, ഇ.കെ. ശീതൾ രാജ്, മുജേഷ് ശാസ്ത്രി, ഏഞ്ഞിലാടി അഹമ്മദ്,അക്ഷയ് ബാബു, എൻ.എം. മനോജ്, കാര്യാട്ട് ഗോപാലൻ, അൻവർ കായിരക്കണ്ടി. സി.കെ. ഷാനവാസ് എന്നിവർ നേതൃത്വം നൽകി.