അഗ്നിപഥ് പദ്ധതി; ഹെഡ് പോസ്റ്റോഫിസ് മാർച്ചിൽ സംഘർഷം, എസ്ഐക്ക് പരുക്കേറ്റു

വടകര ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ എൽഡിവൈഎഫ് പ്രവർത്തകരെ പൊലീസ് തടയുന്നു.
വടകര ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ എൽഡിവൈഎഫ് പ്രവർത്തകരെ പൊലീസ് തടയുന്നു.
SHARE

വടകര ∙ എൽഡിവൈഎഫിന്റെ ഹെഡ് പോസ്റ്റോഫിസ് മാർച്ചിൽ സംഘർഷം. പൊലീസുമായി പ്രവർത്തകർ നടത്തിയ ഉന്തും തള്ളിനും ഇടയിൽ എസ്ഐ വിഷ്ണു സജീവിനു കൈയ്ക്കു പരുക്കേറ്റു. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെ രാവിലെ മാർച്ച് നടത്തിയ പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കടക്കാ‍ൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണം. പ്രവർത്തകരെ പൊലീസ് തടഞ്ഞു.

ഇതിനിടയിലാണ് എസ്ഐക്കു പരുക്കേറ്റത്. സംഭവത്തിൽ എട്ടു പേർക്കെതിരെ പൊലീസ്  കേസെടുത്തു. മാർച്ച് എൽവൈജെഡി സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീൺ ഉദ്ഘാടനം ചെയ്തു. പി.റിബേഷ് ആധ്യക്ഷ്യം വഹിച്ചു. കെ.ഭഗീഷ്, ജിജോയ് ആവള, പ്രഭീഷ് ആദിയൂർ, ഹരിദേവ്, വള്ളിൽ ശ്രീജിത്ത്, വി.രഞ്ജിത്ത്, രഞ്ജീഷ്, കാവ്യ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS