ADVERTISEMENT

മുക്കം∙ ഭൂമിയിൽ വാഹനവുമായി കയറാവുന്ന ഏറ്റവും ഉയർന്ന പ്രദേശം കീഴടക്കി  ചെറുവാടി അഡ്വഞ്ചർ ക്ലബ് അംഗങ്ങൾ. 1965, 1969 മോഡൽ വില്ലീസ് ജീപ്പുമായാണു ചെറുവാടി സംഘം കശ്മീരിലെ 19,024 അടി ഉയരമുള്ള ഉംലിങ് ലാ പാസ് കീഴടക്കിയത്. 41 ദിവസത്തിനുള്ളിൽ 28 സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ച് തിരിച്ചെത്തിയ അഡ്വഞ്ചർ ക്ലബ് അംഗങ്ങൾക്ക് നാട്ടുകാർ സ്വീകരണം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 9 അംഗ സംഘമാണ് പഴയ മോഡലിലുള്ള 3 ജീപ്പുകളിലായി പര്യടനം നടത്തിയത്.

41 ദിവസത്തിനിടെ11,800 കിലോമീറ്റർ സഞ്ചരിച്ചു. എൻ.എ. അൽത്താഫ്, കെ.റാഷിദ്, സി.കെ.അസീബ്, പി.സി.റിഷാദ്, എൻ.അജീസ് മുഹ്സിൻ, സി മഹ്റുഫ്, എം.ബാദുഷ, കെ.കെ.ജിയാദ്, സി.ഷരീഫ് എന്നിവരാണു യാത്രാസംഘത്തിലുണ്ടായിരുന്നത്. ലോക റെക്കോർഡാണ് കുറിച്ചതെന്നു ടീം ക്യാപ്റ്റൻ അൽത്താഫ് പറഞ്ഞു. ഇടവഴിക്കടവിൽ നാട്ടുകാർ ഒരുക്കിയ സ്വീകരണം പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് കേക്ക് മുറിച്ച്  ഉദ്ഘാടനം ചെയ്തു.

ഗുലാം ഹുസൈൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി.ഫസൽ ബാബു മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ടി.റിയാസ്, ആയിശ ചേലപ്പുറത്ത്, മുൻ പഞ്ചായത്തംഗം അഷ്റഫ് കൊളക്കാടൻ, അബ്ബാസ് കളത്തിൽ, ഷാബൂസ് അഹമ്മദ് സലീംപാറക്കൽ, നിയാസ് ചേറ്റൂർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com