ADVERTISEMENT

ബാലുശ്ശേരി ∙ പാലോളി ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഡിവൈഎഫ്ഐ തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ (22)  സമീപത്തെ തോട്ടിൽ മുക്കി പിടിച്ച് ഉയർത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. ജിഷ്ണുവിനെ തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചെന്നു ദൃശ്യത്തിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. 23ന് അർധരാത്രിയാണ് രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ ബോർഡ് കീറിയെന്നാരോപിച്ച് ഒരു സംഘം ജിഷ്ണു രാജിനെ തടഞ്ഞു നിർത്തി ആക്രമിച്ചത്.

ആര് പറഞ്ഞിട്ടാണ് കീറിയതെന്ന് ചോദിക്കുന്നതും അതിനു ജിഷ്ണു മറുപടി പറയുമ്പോൾ ഇക്കാര്യം റോഡിലിരുന്ന് പറയണമെന്ന് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യത്തിലുള്ള പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.  കേസിൽ അറസ്റ്റിലായ 6 പേർ റിമാൻഡിലാണ്. ജിഷ്ണു രാജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ശരീരമാസകലം പരുക്കേറ്റിട്ടുണ്ട്.  എസ്ഡിപിഐ ആണെന്ന് സംഭവത്തിനു പിന്നിലെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ ആരോപണം.  2 മണിക്കൂറോളം ജിഷ്ണു രാജ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനു ഇരയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com