ADVERTISEMENT

അധ്യാപക നിയമനം

വടകര∙ മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ജേണലിസം, സുവോളജി (ജൂനിയർ), മലയാളം (ജൂനിയർ) അധ്യാപക നിയമനത്തിന് അഭിമുഖം 30 ന് രാവിലെ 10 ന്.

നീന്തൽ സർട്ടിഫിക്കറ്റ്

വടകര ∙ പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർഥികൾ ആധാർ കാർഡ്, ഹാൾ ടിക്കറ്റ് എന്നിവയുടെ പകർപ്പും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂലൈ 4നുള്ളിൽ നഗരസഭ ഓഫിസിൽ അപേക്ഷ നൽകണം.

സീറ്റ് ഒഴിവ്

കുറ്റ്യാടി∙ മൊകേരി ഗവ. കോളജിൽ രണ്ടാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് ക്ലാസിൽ ഒരു ഒഴിവുണ്ട്. 30നു രാവിലെ 10.30നു ഹാജരാകണം.

സീറ്റ് ഒഴിവ്

ബാലുശ്ശേരി ∙ ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്‌സി മാത്തമാറ്റിക്സ് മൂന്നാം സെമസ്റ്ററിൽ പൊതു വിഭാഗത്തിൽ 2, ഇഡബ്ല്യുഎസ് കാറ്റഗറിയിൽ 1 ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com