ADVERTISEMENT
ബാലുശ്ശേരി ∙ ഡിവൈഎഫ്ഐ തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ പാലോളിയിൽ വച്ച് ആൾക്കൂട്ട വിചാരണ നടത്തി വധിക്കാൻ ശ്രമിച്ച കേസി‍ൽ 3 പേർ കൂടി പിടിയിൽ. പാലോളി പെരിഞ്ചേരി റംഷാദ് (35), ചാത്തങ്കോത്ത് ജുനൈദ് (28), ചാത്തങ്കോത്ത് സുൽഫി (28) എന്നിവരാണ് അറസ്റ്റിലായത്.  3 പേരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ 6 പേർ റിമാൻഡിലാണ്. എഫ്ഐആറിൽ ഉൾപ്പെടുത്തിയ 9 പേർ അടക്കം 29 പേരെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. എസ്ഡിപിഐ സ്ഥാപിച്ച ബോർഡ് കീറി എന്നാരോപിച്ചാണ് ജിഷ്ണു രാജിനെ മർദിച്ചത്. ജിഷ്ണു രാജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com