നിയന്ത്രണംവിട്ട ബസിടിച്ചു ബാങ്കിന്റെ മതിൽ തകർന്നു

സ്വകാര്യ ബസിടിച്ച് കക്കട്ടിൽ കാർഷിക വികസന ബാങ്കിന്റെ മതിൽ തകർന്ന നിലയിൽ
സ്വകാര്യ ബസിടിച്ച് കക്കട്ടിൽ കാർഷിക വികസന ബാങ്കിന്റെ മതിൽ തകർന്ന നിലയിൽ
SHARE

കുറ്റ്യാടി∙ നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ചു ബാങ്കിന്റെ മതിൽ തകർന്നു. ബാങ്കിന് സമീപം ഉണ്ടായിരുന്ന 2 പെൺകുട്ടികൾ തലനാഴിയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം 3.50–നാണ് വടകരയിൽ നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കക്കട്ടിലെ വടകര താലൂക്ക് കാർഷിക വികസന ബാങ്കിന്റെ മതിലിൽ ഇടിച്ചത്. മതിൽ പൂർണമായും തകർന്നു. ബാങ്കിന് മുന്നിൽ നിർത്തിയിട്ട ജീവനക്കാരായ ലാലു, ജിതിൻ എന്നിവരുടെ കാറുകൾ ഭാഗികമായി തകർന്നു.ബാങ്കിന് മുറ്റത്തുണ്ടായിരുന്ന ജീവനക്കാരന്റെ മകളും സമീപത്തു കൂടെ നടന്നുപോയ മറ്റൊരു പെൺകുട്ടിയും അത്ഭുതകരമായി രക്ഷപ്പെട്ടു. പരുക്കേറ്റ ബസ് യാത്രക്കാരായ നരിക്കാട്ടേരി ജാനു (63), മുഹമ്മദ് ഷാനു, ആയിഷ എന്നിവർ  കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS