ADVERTISEMENT

പേരാമ്പ്ര ∙ ഇരുമ്പിന്റെയും കരിയുടെയും വിലവർധന കാരണം പ്രതിസന്ധിയിലായ കൊല്ലപ്പണിക്കാർക്ക് ഇരുട്ടടിയായി വൈദ്യുതി ചാർജ്. അനുദിനം തകർച്ചയിലേക്കു നീങ്ങുന്ന കൊല്ലപ്പണിക്കാരെ ഇത് പ്രതിസന്ധിയിലാക്കും. കേരളത്തിലെ മിക്ക ആലകളും വൈദ്യുതീകരിച്ചതോടെ ഇരുമ്പ് പഴുപ്പിക്കാൻ പോലും വൈദ്യുത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.   ചാർജ് വർധന മൂലം പലരും പണിശാലകൾ പൂട്ടേണ്ട അവസ്ഥയാണ്. ഒട്ടുമിക്ക പണി ശാലകളും പിടിച്ചു നിൽക്കാനാകാതെ മറ്റു തൊഴിൽ മേഖല തേടിപ്പോകേണ്ടി വരുന്നു. പുതിയ തലമുറ ഈ തൊഴിലിലേക്കു കടന്നു വരാത്തതും തൊഴിൽ ശാലകൾ പൂട്ടാൻ കാരണമായിട്ടുണ്ട്. 

പരമ്പരാഗതമായ ഈ തൊഴിൽ നിലനിർത്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. ജില്ലയിൽ മാത്രം ആയിരത്തോളം തൊഴിലാളി കുടുംബങ്ങൾ ഈ തൊഴിൽ മേഖലയിലുണ്ടെങ്കിലും അസംഘടിത മേഖലയായതിനാൽ ഇവർക്ക് സർക്കാർ സഹായങ്ങൾ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. വർധിപ്പിച്ച വൈദ്യുതി ചാർജിൽ നിന്നു പണിശാലകളെ പൂർണമായും ഒഴിവാക്കി ത്തരണമെന്നാണു കൊല്ലപ്പണിക്കാർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com