ADVERTISEMENT

ബാലുശ്ശേരി ∙ സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രധാന വിതരണ കേന്ദ്രത്തിലേക്ക് ഇന്നു രാവിലെ 11നു പ്രകൃതി വാതകം എത്തും. ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിലാണു പ്രധാന വിതരണ കേന്ദ്രം. പൈപ്പ്‌ലൈൻ വഴി വീടുകളിൽ മർദിത പ്രകൃതി വാതകം എത്തിക്കാൻ ഇനിയും ഒട്ടേറെ പ്രവർത്തനം പൂർത്തീകരിക്കാനുണ്ട്. മംഗളൂരു – കൊച്ചി ഗ്യാസ് പൈപ്പ് ലൈനിൽ നിന്നു നേരിട്ടാണ് സിറ്റി ഗ്യാസ് സ്റ്റേഷനിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നത്. പ്രധാന പൈപ്പ്‌ലൈനിനോടു ചേർന്നു നിർമിച്ച ഗെയിലിന്റെ ഉണ്ണികുളം സ്റ്റേഷനിൽ നിന്ന് തടസ്സങ്ങളില്ലാതെ ഇവിടേക്കു പ്രകൃതിവാതകം എത്തും.

ഒരു കിലോമീറ്ററോളം ദൈർഘ്യത്തിലാണ് ഇതിനായി പൈപ്പ്‌ലൈൻ സ്ഥാപിച്ചത്. ജില്ലയുടെ മുഴുവൻ പാചകവാതക ആവശ്യങ്ങൾ നിറവേറ്റാൻ ഈ സ്റ്റേഷൻ പര്യാപ്തമാണ്. എകരൂൽ മുതൽ കാരന്തൂർ വരെയുള്ള 24 കിലോമീറ്റർ വിതരണ പൈപ്‌ലൈൻ പൂർത്തിയായി. വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈൻ പ്രവൃത്തി പുരോഗമിക്കുകയാണ്. പൈപ്പ് ലൈൻ വഴി വീടുകളിൽ മർദിത പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതിയുടെ ജില്ലയിലെ പ്രധാനവിതരണ കേന്ദ്രമാണ് എകരൂലിലേത്. ആദ്യ ഘട്ടത്തിൽ ഉണ്ണികുളം പഞ്ചായത്തിലെ വീടുകളിലാണ് ഗ്യാസ് വിതരണം ചെയ്യുക. വാഹനങ്ങൾക്ക് സിഎൻജി ഇന്ധനം നിറയ്ക്കാനുള്ള സ്റ്റേഷനും ഇവിടെ ഒരുങ്ങുന്നുണ്ട്. നിലവിൽ കൊച്ചിയിൽ നിന്നാണ് സിഎ‍ൻജി കോഴിക്കോട് ജില്ലയിൽ വിതരണത്തിന് എത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com