ADVERTISEMENT
നാദാപുരം∙ പുറമേരി ഹോമിയോ മുക്കിൽ നെടുമ്പ്രം കണ്ടി ആലിയുടെ വീടിനു തീപിടിച്ച് കിടപ്പുമുറി പൂർണമായി കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.  വീട്ടിൽ ആളില്ലായിരുന്നു. അയൽവാസികളായ കുട്ടികൾ വീട്ടു മുറ്റത്ത് എത്തിയപ്പോൾ  പുക ഉയരുന്നത് കണ്ട്  ആലിയെ ഫോൺ വിളിച്ചു വരുത്തി വീട് തുറന്നപ്പോഴാണ് കിടപ്പ് മുറിയിലെ കിടക്കയും കട്ടിലും കത്തുന്നത് കാണുന്നത്. ഓടിക്കൂടിയ നാട്ടുകാരും ചേലക്കാട് നിന്ന് 2  യൂണിറ്റ് അഗ്നിരക്ഷാ സേനയും എത്തി തീ  അണച്ചു. കിടപ്പുമുറിയിലെ സ്വിച്ച് ബോർഡുകളും ഫാനും തുണികളും മറ്റും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com