ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം; സുഹൃത്തിൽ നിന്ന് കടം വാങ്ങിയ അൻപത് രൂപ കൊണ്ടെടുത്ത ലോട്ടറി

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരു കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച വെള്ളികുളങ്ങര കിഴക്കെ കുനിയിൽ ദിവാകരൻ ഭാര്യ ഗിരിജ, മകൾ ഹൃത് സൂര്യ, മരുമകൻ ശരത്ത് എന്നിവർക്കൊപ്പം.
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരു കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച വെള്ളികുളങ്ങര കിഴക്കെ കുനിയിൽ ദിവാകരൻ ഭാര്യ ഗിരിജ, മകൾ ഹൃത് സൂര്യ, മരുമകൻ ശരത്ത് എന്നിവർക്കൊപ്പം.
SHARE

വടകര ∙ സുഹൃത്തിൽ നിന്ന് കടം വാങ്ങിയ അൻപത് രൂപ െകാണ്ട് എടുത്ത  ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം കെട്ടിട നിർമാണ തൊഴിലാളിയായ വെള്ളികുളങ്ങര കിഴക്കെ കുനിയിൽ ദിവാകരന് (58). ഞായറാഴ്ച രാവിലെ സിഎം ഹോസ്പിറ്റലിന് മുന്നിലെ രാഗേഷ് ഹോട്ടലിൽ നിന്ന് എടുത്ത ടിക്കറ്റിനാണ്  സമ്മാനം ലഭിച്ചത്.കൂടെ ഉണ്ടായിരുന്ന സുഹൃത്ത് തോട്ടക്കണ്ടി താഴക്കുനി ചന്ദ്രന്റെ കൈയിൽ നിന്നാണ് 50 രൂപ  കടം വാങ്ങിയത്. രണ്ടാഴ്ച മുൻപ് വടകരയിൽ നിന്ന് എടുത്ത രണ്ട് ടിക്കറ്റിന് ദിവാകരന് അയ്യായിരം രൂപ വീതം സമ്മാനം ലഭിച്ചിരുന്നു.  

അതിൽ 1000 രൂപയ്ക്ക് ടിക്കറ്റ് എടുത്തു. അതിൽ ആയിരം രൂപ സമ്മാനം വീണ്ടും ലഭിച്ചു.അതോടെ  സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മറ്റും ഉപദേശം സ്വീകരിച്ചാണ് ഭാഗ്യം പരീക്ഷിക്കാൻ ഞായറാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് എടുത്തത്. സമ്മാനത്തുക കൊണ്ട് കടം വീട്ടണം എന്നാണ് ആഗ്രഹം.    ഗിരിജയാണ് ഭാര്യ.   ബെംഗളൂരുവിൽ ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുന്ന സുകൃത് സൂര്യ,  എൻജിനീയറായ  ഹൃത് സൂര്യ എന്നിവരാണ് മക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS