ADVERTISEMENT

അഭിമുഖം 11 ന്

ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഫൗണ്ടേഷൻ ഇൻ എജ്യുക്കേഷൻ വിഭാഗത്തിൽ താൽക്കാലിക നിയമനം. അഭിമുഖം : 11 ന് രാവിലെ 10.30 ന്.

∙ പട്ടികജാതി വികസന വകുപ്പിൽ എ.സി.ഡി, വെൽഡർ ഇൻസ്ട്രക്ടർ അഭിമുഖം ഓഗസ്റ്റ് 11 ന് രാവിലെ 10 ന് എലത്തൂർ ഐ.ടി.ഐയിൽ.

∙ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് അഭിമുഖം : ഓഗസ്റ്റ് 11 ന് രാവിലെ 10 ന്.

മുഖാമുഖം 10 ന്

കോഴിക്കോട് ∙ ഗവ.ജനറൽ ആശുപത്രി ബയോ മെഡിക്കൽ എൻജിനീയർ മുഖാമുഖം 10 നു രാവിലെ 11 ന്. 0495 2365 367.

കൂടിക്കാഴ്ച 9ന്

കോഴിക്കോട് ∙ സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ  9ന് രാവിലെ 10 നു ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിരുദാനന്തര ബിരുദം, എംബിഎ, ബിരുദം, ബിടെക്, ബിഫാം /ഡിഫാം, ഐടിഐ. ഓട്ടോകാഡ്, ഡിപ്ലോമ, പ്ലസ് ടു, എസ്എസ്എൽസി യോഗ്യതയുളളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും പങ്കെടുക്കാം. പ്രായപരിധി 35 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2370176.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ∙  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫിസ് മാനേജർ, ബീച്ച് കെയർ ടേക്കർ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) മാനാഞ്ചിറ, കോഴിക്കോട് പിൻ 673001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 12 നകം ലഭിക്കണം. വിവരങ്ങൾക്ക്- 0495-2720012.

മാറ്റിവച്ചു

കോഴിക്കോട് ∙ പട്ടികജാതി വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ / ഓവർസീയർ നിയമനത്തിനു അപേക്ഷ സമർപ്പിച്ചിട്ടുളള ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 12 ലേക്ക് മാറ്റിവച്ചു.

∙ കോഴിക്കോട് ഗവ.ഹോമിയോപതിക് മെഡിക്കൽ കോളജിൽ ഓഗസ്റ്റ് 9ന് നടത്താൻ തീരുമാനിച്ച അസി.പ്രൊഫ. തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com