കോഴിക്കോട് ജില്ലയിൽ ഇന്ന് (09-08-2022); അറിയാൻ, ഓർക്കാൻ

kozhikode-ariyan-map
SHARE

ഡോക്ടർ നിയമനം

കോഴിക്കോട് ∙ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ഇഎസ്ഐ ആശുപത്രി/ഡിസ്പൻസറികളിലേക്ക് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ. മാങ്കാവ് പെട്രോൾ പമ്പിനു സമീപമുള്ള ഇഎസ്ഐ ഉത്തരമേഖലാ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ രാവിലെ 11 മുതൽ 1 വരെയാണ് അഭിമുഖം. 0495 2322339.

മങ്കിപോക്സ് പരിശോധനഇനി ഇവിടെത്തന്നെ 

കോഴിക്കോട് ∙ മങ്കിപോക്സ് പരിശോധനയ്ക്കുള്ള സൗകര്യം ഗവ. മെഡിക്കൽ കോളജിലും ഏർപ്പെടുത്തി. പരിശോധന നടത്താൻ സർക്കാർ അനുമതി കൂടി ലഭിച്ചതിനാൽ ഇനി 6 മണിക്കൂർ കൊണ്ട് ഫലം ലഭ്യമാകും. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് ഇവിടെ നിന്നുള്ള സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നത്. അവിടെ നിന്നു ഫലം കിട്ടാൻ ഒരു ദിവസമെടുക്കും. ഇനിയുള്ള സാംപിളുകൾ ഇവിടെത്തന്നെ പരിശോധിക്കും.മങ്കിപോക്സ് ബാധിച്ചെന്ന സംശയത്തോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോഴിക്കോട് സ്വദേശിനിയുടെ രക്ത, സ്രവ സാംപിളുകൾ ആലപ്പുഴയിലേക്ക് പരിശോധനയ്ക്ക് അയച്ചു.

കർഷകരെ ആദരിക്കും 

ആയഞ്ചേരി ∙ കർഷകദിനത്തിൽ ആദരിക്കേണ്ട കർഷകരെ തിരഞ്ഞെടുക്കുന്നതിനു കൃഷി ഭവൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 11.  മുതിർന്ന കർഷകൻ, ജൈവ കർഷകൻ, വനിത–വിദ്യാർഥി കർഷകൻ, ക്ഷീര–മത്സ്യ കർഷകൻ, എസ്‌സി, എസ്ടി കർഷകൻ എന്നിങ്ങനെ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്.

കക്കട്ടിൽ∙ കർഷക ദിനത്തോടനുബന്ധിച്ചു കുന്നുമ്മൽ പഞ്ചായത്തിലെ മികച്ച കർഷകർ, മികച്ച വിദ്യാർഥി കർഷകർ, ക്ഷീരകർഷകർ എന്നിവരെ  കൃഷിഭവൻ ആദരിക്കും.നാളെ വൈകിട്ട് 4ന് അകം കൃഷിഭവനിൽ അപേക്ഷിക്കണം.

ക്ലാ‍ർക്ക് നിയമനം 

ആയഞ്ചേരി ∙ പഞ്ചായത്തിൽ എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗത്തിൽ ക്ലാർക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 17. 

വാഴത്തൈ വിതരണം

ആയഞ്ചേരി ∙ കൃഷിഭവനിൽ  ടിഷ്യു കൾചർ വാഴത്തൈ നാളെ വിതരണം ചെയ്യും. 5 രൂപ നിരക്കിൽ ഒരാൾക്ക് പരമാവധി 5 വാഴ തൈകളാണ് ലഭിക്കുക. റേഷൻ കാർഡുമായി എത്തണം.

അധ്യാപക ഒഴിവ്

കല്ലാച്ചി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്,  ഇംഗ്ലിഷ്,  പൊളിറ്റിക്കൽ സയൻസ് (ജൂനിയർ)  അധ്യാപക കൂടിക്കാഴ്ച 12നു രാവിലെ 10ന്.

ഓർക്കാട്ടേരി  ∙ കെകെഎം ജിവിഎച്ച്എസ്എസ് ഓർക്കാട്ടേരിയിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്ക് ഹെൽപർ ( ഡിഎൻഎച്ച് ) തസ്തികയിലേക്ക് അഭിമുഖം 12 ന് 10.30 ന്. 9605185638

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA