ADVERTISEMENT

കുന്നമംഗലം ∙ ടൗണിൽ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടം യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. റോഡിലും ബസ് സ്റ്റാൻഡിലും വാഹനങ്ങൾക്കും യാത്രക്കാർക്കും ഇടയിലൂടെ നായ്ക്കൾ അലഞ്ഞു തിരിയുന്നത് വിദ്യാർഥികളും ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽ പെടാൻ കാരണമാകാറുണ്ട്.

ബസ് സ്റ്റാൻഡിൽ ഇരിപ്പിടങ്ങളിലും പരിസരങ്ങളിലും മറ്റും യാത്രക്കാർ സൂക്ഷിച്ചു വയ്ക്കുന്ന സാധനങ്ങൾ കടിച്ചു കൊണ്ടു പോകുന്നതും പതിവാണ്. സമീപത്തെ വീടുകളിൽ നിന്നും ചെരുപ്പ്, മറ്റ് വില കൂടിയ സാധനങ്ങളും    നശിപ്പിക്കുന്നത് മൂലം വീട്ടുകാരും ദുരിതത്തിലാണ്. ബസ് സ്റ്റാൻഡ് പരിസരത്ത് ഒഴിഞ്ഞ റോഡുകളിലും വഴികളിലും മറ്റും നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത് മൂലം വിദ്യാർഥികൾ ഭയത്തോടെ ആണ് സഞ്ചരിക്കുന്നത്. നേരത്തെ ബസ് സ്റ്റാൻഡ് പരിസരത്ത് കെഎസ്ഇബി ഓഫിസിൽ ബില്ലടയ്ക്കാൻ എത്തിയവരെ നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com