ADVERTISEMENT

ബേപ്പൂർ∙ മൺസൂൺ നിയന്ത്രണങ്ങൾക്കു ശേഷം തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്ക് ഉരു മാർഗമുള്ള ചരക്കു നീക്കത്തിന് തുടക്കം. കൽപേനി, അമിനി ദ്വീപുകളിലേക്കുള്ള ചരക്ക് കയറ്റിയ 2 ഉരുക്കൾ രാവിലെ തുറമുഖം വിട്ടു. ആന്ത്രോത്ത് ദ്വീപിലേക്ക് ചരക്കു കയറ്റി തുറമുഖത്തുള്ള മറൈൻ ലൈൻ, ശാലോം എന്നീ ഉരുക്കൾ ഇന്നു രാവിലെ പുറപ്പെടും.നിർമാണ വസ്തുക്കൾ, ഫർണിച്ചർ ഉരുപ്പടികൾ, പലചരക്ക് സാധനങ്ങൾ, പശുക്കൾ എന്നിവയുമായി മുരുകൻ തുണൈ ഉരു കൽപേനി ദ്വീപിലേക്കും മറിയ മാത ഉരു അമിനി ദ്വീപിലേക്കുമാണ് സീസണിൽ ആദ്യമായി പുറപ്പെട്ടത്. 

ആർഎസ് കമാലി, സർക്കാർ, രാജം, മറിയ ആന്റണി ഗിൽബർട്ട്, ജീസസ് ഹാർട്ട്, മൗല എന്നീ ഉരുക്കൾ തുറമുഖത്ത് ചരക്കു കയറ്റുന്നുണ്ട്. വരുംദിവസങ്ങളിൽ ഇവ ലക്ഷദ്വീപിലേക്കു പോകും. കഴിഞ്ഞ 15നു തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങിയെങ്കിലും ദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസ് ഇതുവരെ തുടങ്ങിയിട്ടില്ല. കപ്പലുകളുടെ ഷെഡ്യൂൾ തയാറായാൽ സർവീസ് തുടങ്ങുമെന്നാണു ദ്വീപ് തുറമുഖ അധികൃതർ നൽകുന്ന സൂചന. ബേപ്പൂരിനും ലക്ഷദ്വീപിനും ഇടയിൽ 35 ഉരുക്കളാണ് സർവീസ് നടത്തുന്നത്.മംഗളൂരു, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നുള്ള ഉരുക്കളും ഇവിടേക്കു വരുന്നുണ്ട്. വരും ദിവസങ്ങളിൽ ബേപ്പൂരിൽ നിന്നു ദ്വീപിലേക്ക് ഉരു മാർഗമുള്ള ചരക്കു നീക്കം സജീവമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com