ലഹരി ഒഴുകുന്നു; ജാഗ്രതയോടെ പൊലീസ്

അനന്തു,ജാഫർ,മിർഷാദ്
അനന്തു,ജാഫർ,മിർഷാദ്
SHARE

ബാലുശ്ശേരി ∙ പൊലീസ് പരിശോധനയിൽ മാരക ലഹരി മരുന്നുകളുമായി 3 യുവാക്കൾ പിടിയിലായി. നന്മണ്ട താനോത്ത് അനന്തു (22), കണ്ണങ്കര യൂസഫ് മുബാറക്കിൽ ജാഫർ (26), താമരശ്ശേരി അമ്പായത്തോട് പുല്ലുമലയിൽ മിർഷാദ് (28) എന്നിവരെയാണ് കഞ്ചാവും 6.82 ഗ്രാം എംഡിഎയും 13.20 ഗ്രാം ഹഷീഷ് ഓയിലുമായി എസ്ഐ: പി.റഫീഖും സംഘവും പിടികൂടിയത്. പൊലീസ് പരിശോധനക്കിടെ എസ്റ്റേറ്റ് മുക്കിൽ വച്ചാണ് യുവാക്കൾ പിടിയിലായത്. ഇവർ മുൻപും സമാന കേസുകളിൽ പ്രതികളായിട്ടുണ്ട്.

അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങി വീണ്ടും ലഹരി വിൽപനയിൽ സജീവമായെന്ന് പൊലീസ് പറഞ്ഞു. ലഹരി തൂക്കി നൽകുന്നതിനുള്ള ഉപകരണങ്ങളും ഉപയോഗിക്കുന്നതിനുമുള്ള വസ്തുക്കളും ഇവിരിൽ നിന്ന് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവാക്കളെയും വിദ്യാർഥികളെയും വലയിലാക്കിയാണ് ഈ സംഘത്തിന്റെ പ്രവർത്തനം. പൊലീസ് ഡ്രൈവർ ടി.പി.ബൈജു, സിപിഒമാരായ അശ്വിൻ, അരുൺരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

രൺദീപ്
രൺദീപ്

കഞ്ചാവ്

വടകര ∙ ട്രെയിനിൽ കഞ്ചാവുമായി എത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഓർക്കാട്ടേരി കുനിയിൽപറമ്പത്ത് രൺദീപ് ( 29 ) നെയാണ് എസ്ഐ: സജീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്നു 585 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഒഡിഷയിൽ നിന്നുള്ള കഞ്ചാവുമായി വടകരയിൽ ട്രെയിനിറങ്ങി വരുമ്പോൾ 12.45 ന് റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ  പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. ഇൻസ്പെക്ടർ പി.എം.മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതി പിടിയിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അർജുൻ ്
അർജുൻ ്

എംഡിഎംഎ

കോഴിക്കോട് ∙ നഗരത്തിൽ ഒൻപത് ഗ്രാം എംഡിഎംഎയുമായി പുതിയപാലം സ്വദേശി അർജുൻ രാധാകൃഷ്ണനെ (അപ്പു – 22) പൊലീസ് പിടികൂടി. സിറ്റി ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്‌പെഷൽ ആക്‌ഷൻ ഫോഴ്സും ടൗൺ പൊലീസ് എസ്ഐ സുഭാഷ് ചന്ദ്രനും ചേർന്നു നടത്തിയ പരിശോധനയിൽ ലിങ്ക് റോഡിനു സമീപത്തു നിന്നാണു വിൽപനയ്ക്കു സൂക്ഷിച്ച ലഹരിമരുന്നുമായി പിടിയിലായത്.  പ്രതിയെ റിമാൻഡ് ചെയ്തു. മരുന്ന് കച്ചവടം ചോദ്യം ചെയ്തയാളെ അടിച്ചു പരിക്കേൽപിച്ചതിന് അർജുന് എതിരെ കേസ് നിലവിലുണ്ട്. 

പുൽപള്ളിയിലെ ടൂറിസ്റ്റ് ഹോമിൽ നിന്നു ഹഷീഷ് സഹിതം  പൊലീസ് പിടികൂടിയ സംഘം.
പുൽപള്ളിയിലെ ടൂറിസ്റ്റ് ഹോമിൽ നിന്നു ഹഷീഷ് സഹിതം പൊലീസ് പിടികൂടിയ സംഘം.

ഹഷീഷ് സഹിതം 9 പേർ പിടിയിൽ

പുൽപള്ളി ∙ ടൗണിലെ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത വടകര സ്വദേശികളായ യുവാക്കളിൽ നിന്നു 2.42 ഗ്രാം ഹഷീഷ് പിടികൂടി. സംഘത്തിലെ 9 പേരെയും അറസ്റ്റ് ചെയ്തു. വടകര കോട്ടപ്പടി സ്വദേശികളായ ബിബിൻ (32), നിധീഷ് (27), മിഥുൻ (29), വിഷ്ണു (27), അക്ഷയ് (24), വിഷ്ണു (26), സംഗീത് (29), ജിതിൻ (31), റെജീഷ് (32) എന്നിവരെയാണ് സിഐ എ.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരെത്തിയ ആഡംബര കാറും പിടികൂടി. 

ലഹരിക്കെതിരെ ഡിവൈഎഫ്ഐ

കോഴിക്കോട് ∙ വ്യാപിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപയിന്റെ ഭാഗമായി ജില്ലയിൽ 3,153 കേന്ദ്രങ്ങളിൽ ജനകീയ പ്രതിജ്ഞ സംഘടിപ്പിച്ചു. നഗരത്തിൽ നടന്ന ജില്ലാ തല പരിപാടിയിൽ ടൗൺ ബ്ലോക്കിൽ ജില്ലാ സെക്രട്ടറി പി.സി. ഷൈജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊയിലാണ്ടി ബ്ലോക്കിൽ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു, ബാലുശ്ശേരി സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുമേഷ്, കക്കോടി, കുന്നമംഗലം ബ്ലോക്കിൽ കെ.എം. നീനു, ഫറോക്ക് കെ. ഷെഫീഖ്, തിരുവമ്പാടി ദീപു പ്രേംനാഥ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ 1 മുതൽ 20 വരെ 253 കേന്ദ്രങ്ങളിൽ ജനകീയ സദസ്സുകൾ സംഘടിപ്പിച്ചു.

എസ്‌വൈഎസ് ക്യാംപെയ്ൻ

താമരശ്ശേരി∙ എസ്‌വൈഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്ൻ ഇന്ന്  തുടങ്ങും.  'ലഹരി പരിഹാരമല്ല, പാതക മാണ്' എന്ന ശീർഷകത്തിൽ 50 ദിവസത്തെ പരിപാടികളാണ് നടത്തുന്നത്. ക്യാംപെയ്ന്റെ ജില്ലാതല ഉദ്ഘാടനം  വൈകിട്ട് 7നു താമരശ്ശേരി  ഈർപ്പോണയിൽ നടക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA