പേരാമ്പ്രയിൽ ഹൈപ്പർ മാർക്കറ്റിനു നേരെ ബോംബേറ്; പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി

   ബോംബേറ് നടന്ന പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റ്  പരിസരത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന  നടത്തുന്നു.
ബോംബേറ് നടന്ന പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റ് പരിസരത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.
SHARE

പേരാമ്പ്ര ∙ ഹൈപ്പർ മാർക്കറ്റിനു നേരെ ബോംബേറ്. പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ പുലർച്ചെ 5.30ന് ആയിരുന്നു സംഭവം. പേരാമ്പ്ര പഴയ മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന ബാദുഷ ഹൈപ്പർ മാർക്കറ്റിന്റെ പിൻഭാഗത്തായിരുന്നു ബോംബ് വീണത്. പ്രസിഡൻസി ബൈപാസ് റോഡിൽ നിന്ന് എറിഞ്ഞ ബോംബ് കെട്ടിടത്തിനു പിറകുവശത്തെ ചുമരിൽ തട്ടി വീണു.

രാവിലെ കടയിലെത്തിയ തൊഴിലാളികളാണ് കണ്ടെത്തിയത്. ഉടമയുടെ പരാതി പ്രകാരം പേരാമ്പ്ര പൊലീസ് കേസെടുത്തു.ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. നേരത്തെ മാംസവിൽപനയുമായി ബന്ധപ്പെട്ട് ഹൈപ്പർ മാർക്കറ്റിൽ പ്രശ്നങ്ങളുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}