മുകളിലെ നിലയിലെ ജനൽ ഇളകി വീണു; കെട്ടിടത്തിനുള്ളിലേക്ക് പതിച്ചതിനാൽ വൻ അപകടം ഒഴിവായി

കാലപ്പഴക്കം കാരണം ജനൽ ഇളകി വീണ വില്യാപ്പള്ളിയിലെ പഴയ ഷോപ്പിങ് കോംപ്ലക്സ്.
കാലപ്പഴക്കം കാരണം ജനൽ ഇളകി വീണ വില്യാപ്പള്ളിയിലെ പഴയ ഷോപ്പിങ് കോംപ്ലക്സ്.
SHARE

വില്യാപ്പള്ളി ∙ നേരത്തെ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന പഞ്ചായത്തിന്റെ പഴയ ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലെ നിലയിലെ ജനൽ ഇളകി വീണു. ജനൽ കെട്ടിടത്തിന് ഉള്ളിലേക്ക് പതിച്ചതിനാൽ വൻ അപകടം ഒഴിവായി. താഴെ മത്സ്യക്കച്ചവടവും ഓട്ടോറിക്ഷ സ്റ്റാൻഡും ഉണ്ട്. ഷോപ്പിങ് കോംപ്ലക്സിലേക്കുള്ള എളുപ്പ വഴിയായതിനാൽ ആളുകൾ എപ്പോഴും ഉണ്ടാവുന്ന സ്ഥലമാണ്.  80 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. 

കഴിഞ്ഞ വർഷം  കോൺക്രീറ്റ് പാളി അടർന്നു വീണ് 2 പേർക്ക് സാരമായി പരുക്കേറ്റിരുന്നു. ചിലർ സ്റ്റേ വാങ്ങിയതിനാൽ കെട്ടിടം പൊളിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വാർഡ് മെംബർ വി.മുരളി പറഞ്ഞു. വിവരം അറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തുകയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ കെട്ടിടം ഉടൻ പൊളിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ എ.എം.അശോകൻ കലക്ടർക്ക് പരാതി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}