മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച് നടത്തി

കേന്ദ്ര സർക്കാർ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധം ആരോപിച്ചു ബിജെപി പ്രവർത്തകർ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ കോഴിക്കോട് ബീച്ചിലെ ഓഫിസിലേക്ക് നടത്തിയ മാർച്ച്. ചിത്രം: മനോരമ
SHARE

കോഴിക്കോട്∙  മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി ജില്ലാ കമ്മിറ്റി മന്ത്രിയുടെ കോഴിക്കോട്ടെ ക്യാംപ് ഓഫിസിലേക്കു മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്നുണ്ടായ ഉന്തിലും തള്ളിലും ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ടി.രജിത് കുമാർ എന്നിവർക്കു പരുക്കേറ്റു.

മാർച്ച് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ  ജീവകാരുണ്യ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷനുമായി ബന്ധമുള്ള അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകളെ നിരോധിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് തീവ്രവാദ ബന്ധമുള്ളവർ മന്ത്രിസഭയിൽ ഉള്ളതുകൊണ്ടാണ്. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് . രമ്യാ മുരളി എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}