ADVERTISEMENT

കോഴിക്കോട് ∙ നവരാത്രി ഉത്സവത്തിന്റെ നാലാം ദിവസം നഗരത്തിലെയും പരിസരങ്ങളിലെയും ക്ഷേത്രങ്ങളിൽ ഭജനകളും വിവിധ കലാപരിപാടികളും നടന്നു. അഴകൊടി ദേവീ ക്ഷേത്രത്തിൽ വൈകിട്ട് ബിലാത്തികുളം സത്യസായി സേവാസമിതി ഭജൻസിന്റെ നേതൃത്വത്തിൽ ഭജനയും തുടർന്ന് തായമ്പകയും നാട്യദർപ്പണയിലെ വിദ്യാർഥികളുടെ നൃത്തവിരുന്നും അരങ്ങേറി. ഇന്ന് വൈകിട്ട് 5.30 നു കെ.ടി.അനിൽകുമാറിന്റെയും സംഘത്തിന്റെയും ഭജനയും തുടർന്ന് തായമ്പകയും രാത്രി 8 നു ചിദംബരം അക്കാദമിയിലെ ഗിരിധർ കൃഷ്ണയുടെ നേതൃത്വത്തിൽ കഥക് നൃത്തവും അരങ്ങേറും. 

∙ വളയനാട് ദേവീക്ഷേത്രത്തിൽ ഗുരു നാട്യകലാക്ഷേത്രം വിദ്യാർഥികൾ അവതരിപ്പിച്ച ഭരതനാട്യവും ഗോവിന്ദപുരം ലൈബ്രറി കലാസമിതിയുടെ ഭക്തിഗാനസുധയും അരങ്ങേറി. ഇന്ന് വൈകിട്ട് 6.45 നു ദശപുഷ്പം തിരുവാതിര ടീമിന്റെ തിരുവാതിരക്കളിയും തുടർന്ന് ശാസ്ത്രീയ സംഗീതവും ദീപ നായരുടെ ഭരതനാട്യവും പ്രസന്ന പ്രകാശിന്റെ മോഹിനിയാട്ടവും ആദിത്യ മോഹനന്റെ ഭരതനാട്യവും അരങ്ങേറും. 

സർഗ സംവാദം

കോഴിക്കോട്∙ കേരളത്തിന്റെ സമുദ്ര തീരങ്ങളും നദീതടങ്ങളും കേന്ദ്രീകരിച്ചുള്ള ചരിത്രപഠനം ഉണ്ടാവുന്നില്ല എന്നതു നിർഭാഗ്യകരമാണെന്നു കേസരി വെബ് എഡിറ്റർ ഹരികൃഷ്ണൻ ഹരിദാസ് പറഞ്ഞു. നവരാത്രി സർഗോത്സവത്തിന്റെ ഭാഗമായുള്ള സർഗസംവാദത്തിൽ ആദികേരളത്തിന്റെ ആർഷസ്വത്വം എന്ന വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ് മുൻ അധ്യാപിക പ്രഫ. പത്മിനി നമ്പ്യാർ അധ്യക്ഷയായിരുന്നു.

ശ്രീജ സി.നായർ, സരളാ ദേവി എന്നിവർ പ്രസംഗിച്ചു.പുസ്തകോത്സവത്തിൽ കവി പി.പി. ശ്രീധരനുണ്ണി, കാവാലം ശശികുമാർ, കെ.ജി.രഘുനാഥ്, പി.ബാലകൃഷ്ണൻ, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. നിവേദിത സുധീഷ് ഭരതനാട്യം അവതരിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് മാതൃശക്തിയും ഉത്തരേന്ത്യൻ സമിതിയും നവരാത്രി മാതൃസമിതിയും രാഷ്ട്രസേവികാ സമിതിയും ചേർന്നു നൃത്തനിശ അവതരിപ്പിച്ചു. ബാലഗോകുലത്തിന്റെ നൃത്തവും ചെറുവറ്റ ബാലികാസദനം സംഘത്തിന്റെ ഭജനയും അരങ്ങേറി.

നവരാത്രി പരിപാടികൾ

∙ തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം: വിശേഷാൽ പൂജകൾ 6.00
∙ കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം: സരസ്വതി ഉപാസനയും ഔഷധസേവയും 6.00.
∙ കാരപ്പറമ്പ് നെല്ലികാവ് ഭഗവതി ക്ഷേത്രം: തൃകാല പൂജ 8.00.
∙ പന്നിയങ്കര ദുർഗാ ഭഗവതി ക്ഷേത്രം: ഭക്തിഗാനാലാപന മത്സരം 6.00.
∙ ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം: മടിത്തട്ടിലെ അമ്മമാരുടെ ഭജനയും തിരുവാതിരക്കളിയും. ശ്രേയ ജയദീപിന്റെ ഗാനമേള, നൃത്തസന്ധ്യ 6.30.
∙ തൊണ്ടയാട്  നാരകത്ത് ഭഗവതി ക്ഷേത്രം വലിയ ഗുരുതി  6.45.

∙ മൂന്നാലിങ്കൽ തിരുവാണി ഭഗവതി ക്ഷേത്രം: സംഗീത കച്ചേരി  7.00.
∙ എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രം: സ്വാമിനി ശിവാനന്ദപുരിയുടെ പ്രഭാഷണം 7.30.
∙ തളി രേണുകാമാരിയമ്മൻ കോവിൽ: നാദം സംഗീതവിദ്യാലയത്തിന്റെ സംഗീതകച്ചേരി  7.00
∙ പുത്തൂർ ദുർഗാ ക്ഷേത്രം: പുത്തൂർ ക്ഷേത്ര ഭജന സമിതിയുടെ ഭജന  7.30.
∙ കാഞ്ചികാമാക്ഷി അമ്മൻ ക്ഷേത്രം: നാടകം– മഹാകാലേശ്വരൻ 8.00.
∙ മലാപ്പറമ്പ് രാമാനന്ദാശ്രമം: കൂറ്റ​ഞ്ചേരി ശിവക്ഷേത്ര ഭജന സമിതിയുടെ ഭജന 8.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com