ലഹരിക്കെതിരെ ഇന്ന് മാരത്തൺ

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കോടഞ്ചേരി ജനമൈത്രി പൊലീസ് സംഘടിപ്പിച്ച സകൂൾ വിദ്യാർഥികളുടെ മാരത്തൺ മത്സരം.
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കോടഞ്ചേരി ജനമൈത്രി പൊലീസ് സംഘടിപ്പിച്ച സകൂൾ വിദ്യാർഥികളുടെ മാരത്തൺ മത്സരം.
SHARE

മുക്കം ∙കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടന ഫോസ 2004 ന്റെ കുന്നോ‍ർമ 2022 സംഗമത്തിന്റെ ഭാഗമായി ഇന്ന് ലഹരിക്കെതിരെ മാരത്തൺ സംഘടിപ്പിക്കും. ജില്ലാ അതിർത്തിയായ എരഞ്ഞിമാവിൽ നിന്നു കൊടിയത്തൂരിലേക്ക് 3.30 ന് ആണ് മാരത്തൺ.മുക്കം ഇൻസ്പെക്ടർ കെ.പ്രജീഷ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഫോസ് 2004 ഭാരവാഹികളായ കെ.വി.നിയാസ്,എസ്.കെ.സിദ്ധീഖ്, എന്നിവർ പറഞ്ഞു. കുന്നോർമ്മ സംഗമത്തോടനുബന്ധിച്ച് 16 ന് സ്കൂളിലെ മുഴുവൻ പൂർവ വിദ്യാർഥികളായ പാട്ടുകാർ സംഗമിച്ച് ചെറുവാടി പഞ്ചായത്ത് ഗ്രൗണ്ടിൽപിടിഎം പാടുന്നു പരിപാടിയും നടത്തും. സാംസ്കാരിക സമ്മേളനവും നടത്തും.

മാരത്തൺ: കോടഞ്ചേരി ഹയർ സെക്കൻഡറി ജേതാക്കൾ

കോട‍ഞ്ചേരി∙ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ജനമൈത്രി പൊലീസ് സംഘടിപ്പിച്ച മാരത്തണിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. കണ്ണോത്ത് നിന്നും ആരംഭിച്ച മാരത്തൺ കോടഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.പി.പ്രവീൺകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഇൻസ്പെക്ടർ കെ.പി.പ്രവീൺകുമാർ എന്നിവർ നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. എസ്ഐമാരായ കെ.സി.അഭിലാഷ്, സി.ജെ.ബെന്നി എന്നിവർ നേതൃത്വം നൽകി. വിവിധ സ്കൂളുകളിൽ നിന്നുമായി 80 വിദ്യാർഥികൾ മാരത്തണിൽ പങ്കെടുത്തു.

ലഹരി മുക്ത ക്യാംപെയ്ൻ തുടങ്ങി 

കോടഞ്ചേരി∙ എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം എന്ന സന്ദേശവുമായി ശ്രേയസ് കോഴിക്കോട് മേഖല ജനപങ്കാളിത്തത്തോടെയുള്ള ലഹരി മുക്ത ക്യാംപെയ്നിന് തുടക്കം കുറിച്ചു. നാരങ്ങാത്തോട്, പുലിക്കയം, തുഷാരഗിരി, ചിപ്പിലിത്തോട്, മൈക്കാവ് എന്നീ പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേർന്ന അംഗങ്ങൾക്ക് കോടഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.പ്രവീൺകുമാർ ലഹരി മുക്ത ഗ്രാമത്തെ കുറിച്ച് സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ, ജനമൈത്രി പൊലീസ്, എക്സൈസ്, വിദ്യാലയങ്ങൾ, ആശുപത്രികൾ, സ്വാശ്രയ സംഘങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.

ഗാന്ധി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ പരിസര ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ കെ.പി.പ്രവീൺകുമാർ, പ്രോഗ്രാം ഓഫിസർ ലിസി റെജി, ശ്രേയസ് യൂണിറ്റ് പ്രസിഡന്റുമാർ, യൂണിറ്റ് കോ-ഓർഡിനേറ്റർമാർ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

ബോധവൽക്കരണ പരിപാടികളുമായി വ്യാപാരികളും

കൊടുവള്ളി ∙ ലഹരി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണ പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്. വ്യാപാരികളുടെ മാനസിക പിരിമുറുക്കം പരിഹരിക്കാനും വ്യാപാര സ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും പരിശീലന പരിപാടി സംഘടിപ്പിക്കാനും, കൊടുവള്ളിയുടെ വ്യാപാര ചരിത്രം ഉൾപെടുത്തി സുവനീർ പുറത്തിറക്കാനും തീരുമാനിച്ചു. ജംഷീർ താജ് അധ്യക്ഷനായി. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. പി.ടി.എ.ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. ടി.പി.അർഷാദ്, എം.വാസു, ഷംസു എളേറ്റിൽ, അബ്ദുൽ ഖാദർ, സി.കെ.നാസിം പ്രസംഗിച്ചു. ഭാരവാഹികൾ: യു.കെ.അഷ്റഫ് (പ്രസി), ടി.സെയ്തു, എ.സി.ബിജിൻ (വൈസ് പ്രസി), ആർ.സി.ഷമീർ (ജന.സെക്ര), എം.കെ.ശിഹാബ്, സി.എം.നിസാർ, കെ.ടി.ഫസൽ (ജോ. സെക്ര), ഡി.ഉവൈസ് (ട്രഷ).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}