കോഴിക്കോട് ജില്ലയിൽ ഇന്ന് (02-10-2022); അറിയാൻ, ഓർക്കാൻ

kozhikode-ariyan-map
SHARE

സിലക്‌ഷൻ ട്രയൽസ്  നാളെ 

നാദാപുരം∙ കോഴിക്കോട് സ്പോർട്സ് എജ്യുക്കേഷൻ പ്രമോഷൻ ട്രസ്റ്റിന്റെ (സെപ്റ്റ് ) 2008 - 2009 ബാച്ച് പുറമേരി കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയിൽ അനുവദിച്ചു. 25 തിരഞ്ഞെടുത്ത കളിക്കാർക്കാണ് പ്രവേശനം. ഫുട്ബോൾ ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസ്   നാളെ വൈകിട്ട് 3ന് പുറമേരി മൈതാനത്ത് നടക്കും.  കളിക്കാർ രക്ഷിതാവിനൊപ്പം കിറ്റും ജനന സർട്ടിഫിക്കറ്റുമായി എത്തണം  9946 917371.

സമരം മാറ്റി

കുറ്റ്യാടി∙ കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ നടത്താൻ തീരുമാനിച്ച സൂചനാ സമരവും 13നു നടത്താൻ നിശ്ചയിച്ച സെക്രട്ടേറിയറ്റ് മാർച്ചും മാറ്റി വച്ചതായി ഭാരവാഹികൾ അറിയിച്ചു. അപ്രൈസർമാർക്കു വെട്ടിക്കുറച്ച ശമ്പളവും നിലവിലുള്ള അപ്രൈയിസസ് ചാർജും തുടരാൻ കേരള ബാങ്ക് ഭരണസമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

കൂടിക്കാഴ്ച 6ന്

കോഴിക്കോട് ∙ ആയുർവേദ തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് എന്നീ തസ്തികയിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 6നു രാവിലെ 10.30നു ജില്ലാ ആയുർവേദ മെഡിക്കൽ ഓഫിസിൽ. 0495 2371486.

ജലവിതരണം  മുടങ്ങും

കോഴിക്കോട് ∙ ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന ജലവിതരണ കുഴലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  3, 4 തീയതികളിൽ ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ജലസംഭരണിയിൽ നിന്നുള്ള ജലവിതരണം പൂർണമായി മുടങ്ങും.

വൈദ്യുതി മുടക്കം നാളെ 

കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 4 വരെ കുറ്റ്യാടി നൊട്ടികണ്ടി, കമ്മനത്താഴ, ഊരത്ത് പള്ളി.

∙ 8 –  5  പന്നിക്കോട് അമ്പലപ്പറ്റ, കെയർ ഫൗണ്ടേഷൻ, മുനൂർ, ചക്കാലക്കുന്ന്, പുൽപറമ്പിൽ ഇറിഗേഷൻ, വെസ്റ്റ് കൊടിയത്തൂർ, വെള്ളങ്ങോട്ട്

∙ 8.30  – 5.30 ബാലുശ്ശേരി താഴെപ്പനായി, ആലിൻചുവട്, മണ്ണാംപൊയിൽ. 

∙ 9 – 1  കല്ലുത്താൻകടവ്, കൊല്ലേരിപ്പറമ്പ്.

∙ 9 – 5  ചീക്കിലോട് ഒളയമ്മൽ അങ്ങാടി, ചീക്കിലോട് ഹെൽത്ത് സെന്റർ പരിസരം, മുനൂർകൈ അടിയോടി മുക്ക് ഭാഗം. 

∙ 9  – 6  താമരശ്ശേരി വെഴുപ്പൂർ, കുടുക്കിലിമ്മാരം, ചുടലമുക്ക്, വൃന്ദാവൻ എസ്റ്റേറ്റ് ഭാഗം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA