ADVERTISEMENT

സീറ്റ് ഒഴിവ് 

പേരാമ്പ്ര ∙ സികെജിഎം ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ എംഎസ്‌സി മാത്‌സ്, എംകോം, എംഎ ഹിസ്റ്ററി ഒന്നാം സെമസ്റ്റർ പിജി കോഴ്സുകളിൽ സംവരണ വിഭാഗത്തിൽ സീറ്റ് ഒഴിവ്. 7ന് വൈകിട്ട് 3ന് മുൻപ് കോളജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.

ജലവിതരണം  മുടങ്ങും 

കോഴിക്കോട്∙ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ജലസംഭരണികളിൽ നിന്നുള്ള ജലവിതരണം പൂർണമായി മുടങ്ങും

അധ്യാപക നിയമനം

ചെറുവണ്ണൂർ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 7നു രാവിലെ 11നു നടക്കും.

ജലവിതരണം മുടങ്ങും 

കോഴിക്കോട്∙ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ജലസംഭരണികളിൽ നിന്നുള്ള ജലവിതരണം പൂർണമായി മുടങ്ങും.

‌നൃത്തം, സംഗീതം, ചിത്രരചന ക്ലാസുകൾ

കോഴിക്കോട് ∙ അനശ്വര ചിത്രകല വിദ്യാലയം കക്കോടി, കാരപ്പറമ്പ്, ചേവായൂർ, പറമ്പിൽ ബസാർ എന്നിവിടങ്ങളിൽ ചിത്രംവര ക്ലാസുകൾ നാളെ തുടങ്ങും. 9349100777.

∙ പാവങ്ങാട് നീലാംബരി നൃത്തവിദ്യാലയത്തിൽ  ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം ക്ലാസുകൾ നാളെ തുടങ്ങും. 9446372769.

∙ എജി റോഡ് രാഗദീപം മ്യൂസിക് ഗ്രൂപ്പ് നേതൃത്വത്തിൽ  ഉപകരണ സംഗീത ക്ലാസുകൾ നാളെ തുടങ്ങും. 9387480029.

മണ്ണു പരിപാലന പരിശീലനം

കോഴിക്കോട്‌∙കൃഷി ലാഭകരമാക്കാൻ ശാസ്ത്രീയ മണ്ണു പരിപാലന മുറകൾ എന്ന വിഷയത്തിൽ വേങ്ങേരി കാർഷിക മൊത്തവ്യാപാരകേന്ദ്രത്തിലെ കേരള കാർഷിക സർവകലാശാലാ വിജ്ഞാന വിപണന കേന്ദ്രത്തിൽ 10ന്  40 കർഷകർക്ക്‌  പരിശീലനം നൽകുന്നു.  9188223584

ഹോട്ടൽ മാനേജ്മെന്റ്  കോഴ്സ് 

കോഴിക്കോട്∙ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ(എഫ്കെഎച്ച്എ) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്റ്റെഡ് കൗൺസിൽ സഹകരണത്തോടെ നടത്തുന്ന ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്യൂഷൻ ഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യം. fkha.ihm.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8592973973

വിദ്യാരംഭം

കോഴിക്കോട്∙പാരറ്റ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ നടത്തുന്ന വിദ്യാരംഭ ചടങ്ങിന് പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി നേതൃത്വം നൽകും. രാവിലെ 11നു തൊണ്ടയാട് പാരറ്റ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ നടത്തുന്ന ചടങ്ങിൽ സെറിബ്രൽ പാൾസി, ഓട്ടിസം, ഡൗൺ സിൻഡ്രോം, തുടങ്ങിയ ശാരീരിക, മാനസിക പരിമിതി നേരിടുന്ന കുട്ടികൾക്കു മുൻഗണന. റജിസ്ട്രേഷൻ: 9207123344

ഭാഷാ വിദഗ്ധൻ, സ്പെഷൽ എജ്യുക്കേറ്റർ, ഇന്റർപ്രറ്റർ

കോഴിക്കോട് ∙ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികളുമായി ആശയ വിനിമയം നടത്തുന്നതിനും വിവിധ കോടതികളിൽ മൊഴി രേഖപ്പെടുത്താൻ സഹായിക്കുന്നതിനുമായി ഭാഷാ വിദഗ്ധർ, സ്പെഷൽ എജ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ് എന്നിവരുടെ പാനൽ തയാറാക്കുന്നു. ജില്ലയിൽ താമസിക്കുന്ന, കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുളളവർക്കാണ് അവസരം. 20 വരെ അപേക്ഷിക്കാം.  0495 2378920.

പെൻഷനുള്ള വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കും 

കോഴിക്കോട്∙ വാർധക്യകാല പെൻഷനുള്ള വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിച്ചവർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വില്ലേജ് ഓഫിസുകളിൽ എത്തേണ്ടതില്ലെന്നും സമയപരിധിക്കുളളിൽ അത് ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com