പോപ്പുലർ ഫ്രണ്ട് ഹർത്താൽ സംഘപരിവാറിന് ഉത്തേജകമായി: പി.കെ.കുഞ്ഞാലിക്കുട്ടി

നാദാപുരം നിയോജക മണ്ഡലം എംഎസ്എഫ് റാലിയുടെ സമാപന സമ്മേളനം മുസ്‍ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നാദാപുരം നിയോജക മണ്ഡലം എംഎസ്എഫ് റാലിയുടെ സമാപന സമ്മേളനം മുസ്‍ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
SHARE

നാദാപുരം∙ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ഇന്ത്യയിൽ മുഴുവൻ സംഘപരിവാറിന് ഉത്തേജകം നൽകാൻ വേണ്ടിയായിരുന്നെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. എംഎസ്എഫ് നിയോജക മണ്ഡലം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാലി കല്ലാച്ചിയിൽ മുസ്‍‌ലിം ലീഗ്  ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.  സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി പതാക ഉയർത്തി. എംഎസ്എഫ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ജനറൽ സെക്രട്ടറി സി.കെ.നജാഫ്, ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ.സുബൈർ, ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ്, ട്രഷറർ പാറക്കൽ അബ്ദുല്ല, മിസ്ഹബ് കീഴരിയൂർ, അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}