ജീർണിച്ച കെട്ടിടം പൊളിക്കാൻ നിർദേശം നൽകി

ജീർണിച്ച കെട്ടിടം.
ജീർണിച്ച കെട്ടിടം.
SHARE

തിരുവമ്പാടി ∙ താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിൽ തിയ്യര് തട്ടേക്കാട്ട് ജുമാ അത്ത് പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന നൂറുൽ ഇസ്‌ലാം  മദ്രസയുടെ ഉടമസ്ഥതയിലുള്ള ജീർണിച്ച കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. തിരുവമ്പാടി സ്വദേശി സൈതലവി ആനടിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ്  നടപടി. കെട്ടിടത്തിന്റെ സമീപത്തു കൂടി പോകുന്ന ആളുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ജീർണിച്ച കെട്ടിടം ഉടൻ പൊളിച്ചു മാറ്റണമെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് അയച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA