കോരപ്പുഴയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെട്ടു

Mail This Article
×
കൊയിലാണ്ടി ∙ കോരപ്പുഴ പാലത്തിൽ ആംബുലൻസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരുക്ക്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ഇതിലുണ്ടായിരുന്ന രോഗിയും കൂട്ടിരിപ്പുകാരനും ആശുപത്രി ജീവനക്കാരനും ഡ്രൈവറും ഉൾപ്പെടെ 4 പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഇതുവഴി ഗതാഗതം മുടങ്ങിയിരുന്നു. കോഴിക്കോട് നിന്നും രോഗിയുമായി കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ആംബുലന്‍സും കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വെങ്ങളം വഴിയാണ് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടത്. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.