ADVERTISEMENT

നടുവണ്ണൂർ∙ എല്ലാം മറന്ന് യുവാക്കൾ കൈകോർത്തു, കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് പൊട്ടങ്ങൽ മുക്കിൽ വിശാലമായ കളിക്കളം യാഥാർഥ്യമായി. പുതിയ തലമുറയ്ക്ക് കളിച്ചു വളരാൻ സൗകര്യമേർപ്പെടുത്തണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് 60 സെന്റിൽ 22 ലക്ഷം രൂപ ചെലവിൽ കളിക്കളം തീർത്തത്. കളിയെ സ്നേഹിക്കുന്ന യുവാക്കൾ തങ്ങൾക്ക് കളിച്ചുവളരാൻ സൗകര്യം ലഭിച്ചില്ലെന്ന ബോധ്യത്തിൽ നിന്നാണ് കളിയെ സ്നേഹിക്കുന്ന യുവാക്കളുടെ മനസ്സിൽ ഇങ്ങനെയൊരു ആശയം ഉരുത്തിരിഞ്ഞത്.

നൊരമ്പങ്ങൽ നൗഷാദിന്റെ നേതൃത്വത്തിൽ 30 ഓളം ചെറുപ്പക്കാർ ചേർന്നാണ് ഇതിന് കൈകോർത്തത്. ടി വി എസ് എന്ന കൂട്ടായ്മയാണ് സ്വപ്ന പദ്ധതിയായ സ്വന്തമായി ഒരു കളിക്കളം യാഥാർഥ്യമാക്കിയത്. പൊതുപ്രവർത്തകരുടെ പിന്തുണയും ഇവർക്ക് ലഭിച്ചു. ചിട്ടിക്ക് ചേർന്നും വീടിന്റെ ആധാരം പണയപ്പെടുത്തി ബാങ്ക് വായ്പ എടുത്തുമാണ് സ്ഥലം സ്വന്തമാക്കിയത്. തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് വായ്പ തിരിച്ചടവിന് നീക്കിവച്ചു. ബാങ്ക് വായ്പ തിരിച്ചടവ് പൂർണമായിട്ടില്ല. 

ഇന്ന് രാവിലെ 10 മണിക്ക് എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. കെ.എം.സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്,രമേശ് കാവിൽ എന്നിവർ പങ്കെടുക്കും. വൈകിട്ട് സ്നേഹ സംഗമം, സാംസ്കാരിക സമ്മേളനം, രാത്രി 7ന് ജില്ല തല കമ്പവലി മത്സരം എന്നിവ നടക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com