കല്ലാച്ചി∙ ചെറിയ മഴ പെയ്തതോടെ ടൗണിൽ വീണ്ടും വെള്ളക്കെട്ട്. കോർട്ട് റോഡ് കവല മുതൽ കുമ്മങ്കോട് റോഡ് കവല വരെയുള്ള സംസ്ഥാന പാതയിലാണ് വെള്ളം പൊങ്ങിയത്. കടകളിലേക്കു വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാപാരികൾ സാധനങ്ങൾ സുരക്ഷിതമാക്കി. ഓവുപാലത്തിന്റെയും അഴുക്കുചാലുകളുടെയും പണി പുരോഗമിക്കുകയാണിവിടെ. സംസ്ഥാന പാതയുടെ ഇരുഭാഗങ്ങളിലെയും ഓടകൾ വീതി കുറഞ്ഞതും ആഴമില്ലാത്തതുമാണ്. അതാണു വെള്ളപ്പൊക്കത്തിനു കാരണം. ഓടകൾ വീതി കൂട്ടാൻ പൊതുമരാമത്ത് 3 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം വിട്ടു കിട്ടാത്തതിനാൽ പണി തുടങ്ങാനായിട്ടില്ല.
മഴ ചെറുതെങ്കിലും കല്ലാച്ചിയിൽ വെള്ളക്കെട്ടിനു കുറവില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.