ADVERTISEMENT

കോഴിക്കോട് ∙ പരമ്പരാഗത തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന കോർപറേറ്റുകൾക്കെതിരെ അവർ ‘ ആഞ്ഞടിച്ചു’. കനത്ത പ്രതിഷേധം പല നിറത്തിലും പല അളവിലുമുള്ള ബ്ലൗസുകളായി നിരന്നു. സിഐടിയുവിന്റെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം തുന്നിച്ചേർത്തത്. കേരള ആർട്ടിസാൻസ് യൂണിയൻ(സിഐടിയു) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് ബ്ലൗസ് തയ്ക്കൽ പ്രതിഷേധമുയർന്നത്. ഏറ്റവും വേഗത്തിൽ തയ്ക്കുന്നയാൾക്കു സമ്മാനം. സമരത്തിന്റെ ഉദ്ഘാടനവും ബ്ലൗസ് തയ്ച്ചായിരുന്നു.

കെഎയുസി (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ബാബു ഉദ്ഘാടനം ചെയ്തു. ടൗണിലെ 9 മേഖലകളിൽ നിന്ന് 18 പേർ പങ്കെടുത്തു. 45 വയസ്സിന് മുകളിലുള്ളവർക്കും താഴെയുള്ളവർക്കുമായാണ് മത്സരം നടത്തിയത്.45ന് മുകളിലുള്ളവരുടെ മത്സരത്തിൽ സി.പുഷ്പ ഒന്നാം സ്ഥാനം നേടി. 45 ന് താഴെയുള്ളവരുടെ മത്സരത്തിൽ യു.ഭാവന ഒന്നാം സ്ഥാനം നേടി..ട്രഷറർ പി.മോഹനൻ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ഇ അസീസ്,സെക്രട്ടറി എൻ.പി.സുനീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com