ബസിൽനിന്നു വീണ് മരണം: പരിശോധന കർശനമാക്കി; യാത്രക്കാരി മരിച്ച സംഭവത്തിൽ കേസെടുത്തു

സർവീസ് നടത്തുമ്പോൾ യാത്രക്കാരി തെറിച്ചു വീണു മരിച്ച സ്വകാര്യ ബസ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
സർവീസ് നടത്തുമ്പോൾ യാത്രക്കാരി തെറിച്ചു വീണു മരിച്ച സ്വകാര്യ ബസ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
SHARE

നരിക്കുനി ∙ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരി തെറിച്ചു വീണു മരിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. നരിക്കുനി – പൂനൂർ റൂട്ടിൽ നെല്ല്യേരിത്താഴം വളവിൽ അലങ്കാർ ബസിൽ നിന്നാണു യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണു മരിച്ചത്.ഓട്ടമാറ്റിക് വാതിൽ അടയ്ക്കാതെയാണ് ഓടിയതെന്ന വിവരത്തെ തുടർന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചു. വാതിൽ അടയ്ക്കാതെ സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ പറഞ്ഞു.

ബസിന്റെ ഓട്ടമാറ്റിക് വാതിലിന്റെ സ്വിച്ച് ആളുകൾ പിടിക്കുന്ന കമ്പിയിൽ വയ്ക്കുന്നത് അപകടത്തിനു കാരണമാകുമെന്ന് യാത്രക്കാർ പറഞ്ഞു. അറിയാതെ സ്വിച്ചിൽ കൈ അമർന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ഇത് അപകടം വരുത്തിവയ്ക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. യാത്രക്കാരി ബസിൽ നിന്നു തെറിച്ചു വീണ സംഭവത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തരമേഖലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ആർ.രാജീവ്, എംവിഐ സി.കെ.അജിൽ കുമാർ, എഎംവിഐമാരായ എം.പി.റിലേഷ്, ടിജോ രാജു, ഇ.എം.രൂപേഷ് എന്നിവർ അപകട സ്ഥലവും ബസും പരിശോധിച്ചു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS